Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബാലഗോപാലിനെ സിപിഎം ഒതുക്കാന്‍ ശ്രമിച്ചു, ഭൂരിപക്ഷം കുറച്ചത് നേതാക്കളുടെ ചവിട്ടിപ്പിടുത്തം' : സിപിഐ റിപ്പോർട്ട്

'ബാലഗോപാലിനെ സിപിഎം ഒതുക്കാന്‍ ശ്രമിച്ചു, ഭൂരിപക്ഷം കുറച്ചത് നേതാക്കളുടെ ചവിട്ടിപ്പിടുത്തം' : സിപിഐ റിപ്പോർട്ട്
തിരുവനന്തപുരം : കൊട്ടാരക്കരയില്‍ ഭൂരിപക്ഷം കുറച്ചത് സിപിഎം നേതാക്കള്‍ കെ.എന്‍ ബാലഗോപാലിനെ ഒതുക്കാന്‍ ശ്രമിച്ചതിനാലെന്ന് സിപിഐ. സ്ഥാനാര്‍ത്ഥി മോഹികളായ ചിലര്‍ക്ക് സീറ്റ് ലഭിക്കാത്തതാണ് കാരണമെന്നും സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലഗോപാലിന് 2016ലേതിനെക്കാള്‍ 32000 വോട്ടിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. അതേസമയം കുണ്ടറയിലെ തോല്‍വിയിലും സിപിഎമ്മിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവരീതി വോട്ടുകുറച്ചെന്ന് റിപ്പോര്‍ട്ടില്‍ പാർട്ടി കുറ്റപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണുനാഥിനെ സിപിഐ പ്രശംസിച്ചു. വിഷ്ണുനാഥ് വിനയശീലനാണ്. ഇത് വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പറവൂരില്‍ സിപിഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശകരമായിരുന്നുവെന്നും ഹരിപ്പാട്ട് വോട്ടുചോര്‍ച്ചയുണ്ടായെന്നും സിപിഐ കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം എം.എല്‍ എ മുകേഷിനെ അടക്കം രൂക്ഷമായി വിമർശിച്ചായിരുന്നു സിപിഐ റിപ്പോർട്ട്.

Related articles

See all
Popular News

'നേതാക്കള്‍ കൈകൊടുത്ത് പിരിയും, ആ വൃദ്ധമാതാവും ഭാര്യയും കുട്ടികളും ജീവിതാവസാനംവരെ അയാളെ കാ...

Popular News

റാസല്‍ഖൈമ ബസപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Save your stories

Sign in