Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര് ; തന്നെ ചോദ്യം ചെയ്യാൻ വളർന്നിട്ടില്ലന്ന് സി ദിവാകരന്‍

സിപിഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര് ; തന്നെ ചോദ്യം ചെയ്യാൻ  വളർന്നിട്ടില്ലന്ന് സി ദിവാകരന്‍
  C-Divakaran തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. മുതിര്‍ന്ന നേതാവ് സി ദിവാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറിയും നെടുമങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ജി ആര്‍ അനില്‍ രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായത്.അസി. സെക്രട്ടറി പ്രകാശ് ബാബുവിന്‍റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. തന്‍റെ വിജയത്തിനായി സി.ദിവാകരൻ ഒന്നും ചെയ്തില്ലെന്നു ജി.ആർ. അനിൽ പറഞ്ഞു. സി.ദിവാകരൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. പാർട്ടി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ ഒന്നും നിറവേറ്റിയില്ലെന്നും ജി.ആർ.അനില്‍ തുറന്നടിച്ചത് വാക്കേറ്റത്തിനിടയാക്കി.ജില്ലാ നേതൃത്വം പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ടെന്നു സി.ദിവാകരൻ പറഞ്ഞു. തന്നെ ചോദ്യം ചെയ്യാൻ അനിൽ വളർന്നിട്ടില്ലെന്നു ദിവാകരൻ പറ‍ഞ്ഞത് വാക്കു തര്‍ക്കത്തിനിടയാക്കി.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in