Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം ; നിയന്ത്രിക്കാനാകാതെ സർക്കാരും ആരോഗ്യ വകുപ്പും ; വിമർശനം

സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം ; നിയന്ത്രിക്കാനാകാതെ സർക്കാരും ആരോഗ്യ വകുപ്പും ; വിമർശനം
Government-Secretariat   തിരുവനന്തപുരം : ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കൊവിഡ് വ്യാപനം രൂക്ഷം. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കൊവിഡ് പടരുകയാണ്. 55 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യാന്‍റീന്‍ തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായെന്നാണ് ആക്ഷേപം. സന്ദർശകർക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കൊവിഡ് പടരുന്നതു സർക്കാരിന് നിയന്ത്രിക്കാനാകുന്നില്ല. സെക്രട്ടേറിയറ്റിൽ നിന്നു പൊതുജനങ്ങളെയും മാധ്യമ പ്രവർത്തകരെയും അകറ്റുന്നതിന്റെ ഭാഗമായി ഒരു മാസമായി 3 ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമേ പ്രവേശനമുള്ളൂ. ഈ ഗേറ്റിലൂടെ അകത്തു കടക്കണമെങ്കിൽ സെക്രട്ടേറിയറ്റിനുള്ളിൽ നിന്നു ഗേറ്റിലേക്കു വിളിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ ശുപാർശ ചെയ്യുകയും വേണം. ഈ നിയന്ത്രണം കൊവിഡ് പടരാതിരിക്കാൻ എന്നായിരുന്നു വിശദീകരണം. കഴിഞ്ഞയാഴ്ച ക്യാന്‍റീന്‍ സഹകരണ സംഘത്തിലേക്കു നടന്ന തെരഞ്ഞെടുപ്പാണു കൊവിഡ് വ്യാപനം വർധിക്കാൻ ഇടയാക്കിയതെന്നും  ആരോപണമുയർന്നിട്ടുണ്ട്. 5500 ലേറെ പേരാണു നിയന്ത്രണങ്ങൾ ലംഘിച്ചു തിക്കിത്തിരക്കി വോട്ടു ചെയ്യാനെത്തിയത്.  വെള്ളിയാഴ്ച വിജയാഹ്ലാദ പ്രകടനത്തിനും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ല.

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in