Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് റെയില്‍വേ ; ട്രെയിനിൽ മാസ്ക് ശരിയായി ധരിച്ചില്ലെങ്കിൽ പിഴ

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് റെയില്‍വേ ; ട്രെയിനിൽ മാസ്ക് ശരിയായി ധരിച്ചില്ലെങ്കിൽ പിഴ
തിരുവനന്തപുരം: കൊവി‍ഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് റെയില്‍വേ. ട്രെയിൻ യാത്രയിൽ മുഖാവരണം ധരിക്കാത്തവർക്കെതിരെ നടപടി ശക്തമാക്കും. ട്രെയിനിനുള്ളിൽ പല യാത്രക്കാരും കൃത്യമായി മാസ്ക് ധരിക്കുന്നില്ലെന്ന് കണ്ടെതിനെ തുടർന്നാണ് നടപടി. ട്രെയിനിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. പ്ലാറ്റ്ഫോമിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും. വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരെ സ്റ്റേഷന് ഉള്ളിലേക്ക് കടത്തില്ല. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്ഫം ടിക്കറ്റ് നൽകിയിരുന്നില്ല. ഈ നിയന്ത്രണം തുടരും. മെമുവിൽ തിരക്ക് ഒഴിവാക്കാൻ പരിമിതമായ ടിക്കറ്റുകളേ നൽകു. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഓടിക്കും.റെയിൽവേ ജീവനക്കാർക്ക് പ്രതിരോധ വാക്സിൻ നൽകാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന 45 വയസിന് മേൽ പ്രായമുള്ള ജീവനക്കാർക്കെല്ലാം വാക്സിൻ നൽകുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളിൽ ‌ വാക്സിൻ വിതരണം പൂർത്തിയാക്കും.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in