Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് പ്രതിരോധം: ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിലേക്കായി 1 കോടി 33 ലക്ഷം രൂപ അനുവദിച്ച് ഡീൻ കുര്യാക്കോസ് എം.പി

കൊവിഡ് പ്രതിരോധം:  ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിലേക്കായി 1 കോടി 33 ലക്ഷം രൂപ അനുവദിച്ച് ഡീൻ കുര്യാക്കോസ് എം.പി
മൂവാറ്റുപുഴ : കോവിഡ് 19 വൈറസ് വ്യാപകമായിക്കൊണ്ടി രിക്കുന്ന സാഹചര്യത്തിൽ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങലിൽ ആരോഗ്യവകുപ്പ് ജീവനക്കാർ വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ടന്ന് അറിയാനിടയായ സാഹചര്യത്തിൽ ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസറുടെയും ആശുപത്രി സൂപ്രണ്ടുമാരുടെയും ആവശ്യപ്രകാരം മണ്ഡലത്തിലേക്ക് 1 കോടി 33 ലക്ഷം രൂപ എംപി (എം.പി.എൽ.എ.ഡി.എസ്) ഫണ്ടിൽ നിന്നും അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കോതമംഗലം താലൂക്ക്‌ ആശുപത്രിയിലേക്ക് 13.5 ലക്ഷം രൂപയും, മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് 20 ലക്ഷം രൂപയും, 99.73 ലക്ഷം ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളിലേക്കുമാണ് തുക അനുവദിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഡീഫിബ്രിലേറ്റർ, മൾട്ടി പാരാമീറ്റർ മോണിറ്റർ, ഇൻഫ്രാറെഡ് തെർമോമീറ്റർ, ലോർഗ്രോസ്കോപ്പ്, പൾസ് ഓക്സി മീറ്റർ, പിപിഇ കിറ്റ്, ഇൻഫ്യൂഷൻ പമ്പ് തുടങ്ങിയ ക്രിട്ടിക്കൽ കെയർ ഉപകരണങ്ങളും എൻ 95 മാസ്ക്ക്, സർജിക്കൽ ഗ്ലൗസ്, ഒ2 മാസ്ക്ക്, ആംബു ബാഗ്, യുട്ടിലിറ്റി ഗ്ലൗസ്, ബി.പി അപ്പാരറ്റസ്, വാഷിങ് മെഷീൻ തുടങ്ങിയവയും വാങ്ങിക്കുന്നതിനാണ് 13.5 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കായി വെന്റിലേറ്റർ ഐ.സി.യു-10 ലക്ഷം രൂപ, ഐ.സി.യു ബെഡ്‌-1.5 ലക്ഷം, ഓക്സിജൻ വിതരണ സംവിധാനം 5.5 ലക്ഷം, പോർട്ടബിൾ എക്സ് റേ മെഷിൻ-3 ലക്ഷം എന്നിവയ്ക്കായി 20 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത് എന്ന് എം.പി. അറിയിച്ചു. ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളിലേക്കായി കഴിഞ്ഞ ദിവസം 99.73 ലക്ഷം രൂപ അനുവദിച്ചിരുന്നത് അഡ്മിനിസ്ട്രേറ്റിവ് സാങ്ഷൻ ആയതായും ഇതു കൂടി ചേർത്താൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലേക്കായി 1 കോടി 33 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എം.പി. കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in