Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്ഡൗണ്‍: അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും; കടുത്ത നടപടിയുമായി പൊലീസ്

ലോക്ഡൗണ്‍: അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും; കടുത്ത നടപടിയുമായി പൊലീസ്
തിരുവനന്തപുരം: ലോക്ഡൗണിൽ അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. അനാവശ്യമായി റോഡിലിറങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. അതേസമയം ലോക്ഡൗൺ ലംഘിച്ച നിരവധിപേർക്കെതിരെ വിവിധ ജില്ലകളിൽ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലത്ത്  110 പേര്‍ അറസ്റ്റിലായി. ജില്ലയിൽ ഇന്ന് 143 കേസുകൾ കൂടി പുതുതായി രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിൽ 106 ഉം, റൂറൽ പൊലീസ് പരിധിയിൽ 37 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. സിറ്റി പൊലീസ് പരിധിയിൽ 72 പേരേ അറസ്റ്റ് ചെയ്യുകയും, 91 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റൂറൽ പൊലീസ് പരിധിയിൽ 37 പേരാണ് അറസ്റ്റിലായത്. 34 വാഹനങ്ങൾ ഇവിടെ കസ്റ്റഡിയിലെടുത്തു. കൊല്ലത്ത്  കർശന പരിശോധനകളും നിയന്ത്രണവും തുടരുകയാണ്. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയതിന് കൊച്ചിയില്‍ 30 പേര്‍ക്കെതിരെ  കേസെടുത്തു. പുറത്തിറങ്ങരുതെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ്​ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്​. ജില്ലാ അതിര്‍ത്തിയിൽ ബാരിക്കേഡ്​ സ്ഥാപിക്കുകയും കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്​തു. റോഡുകളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാണ്. കണ്ണൂരിൽ 654 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു . ഇതോടെ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് കണ്ണൂർ ജില്ലയിൽ എടുത്ത കേസുകളുടെ എണ്ണം 95 ആയി.വിവിധ കേസുകളിൽ അറസ്റ്റിലായത് 94 പേർ. നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങൾ 21 ദിവസത്തിന് ശേഷം  വിട്ടുകൊടുക്കാനും തീരുമാനമായി. ജില്ലയിൽ നടപടികൾ കർശനമാക്കിയിരിക്കുകയാണ് പൊലീസ്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in