Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോവിഡ് നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതികൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും കടന്നു; പോലീസ് അന്വേഷണം തുടങ്ങി

കോവിഡ് നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതികൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും കടന്നു; പോലീസ് അന്വേഷണം തുടങ്ങി
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദേശ ദമ്പതികൾ കടന്നുകളഞ്ഞു. യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ എക്‌സാണ്ടർ (28) എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ഇരുവരേയും ഐസൊലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒൻപതിനാണ് ഇരുവരും നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. അതേസമയം സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന വിദേശപൗരൻ, ലണ്ടനിൽ നിന്നും എത്തിയ മലയാളി, ഇറ്റലിയിൽ നിന്നും യുഎഇ വഴി എത്തിയ തിരുവനന്തപുരം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 19 ആയി. സംസ്ഥാനത്ത് ആകെ 5468 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 5191 പേർ വീടുകളിലും ബാക്കിയുള്ള 277 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 69 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1715 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1132 എണ്ണവും നെഗറ്റീവ് ആണ്.

Related articles

See all
Popular News

രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ പട്ടിക പുറത്ത്: നവി മുംബൈയ്ക്ക് ഒന്നാം സ്ഥാനം, കേരളത്തിന് അഭി...

Popular News

ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം, കുടിവെള്ള വിതരണം കർശനമാക്കും; KSRTC പ്രത്യേക...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Save your stories

Sign in