Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'അത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ മാത്രം നേട്ടമല്ല'; ലേഖനം തിരുത്തി വാഷിങ്ടണ്‍ പോസ്റ്റ്

'അത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ മാത്രം നേട്ടമല്ല';  ലേഖനം തിരുത്തി വാഷിങ്ടണ്‍ പോസ്റ്റ്
കൊവിഡിനെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചെഴുതിയ ലേഖനത്തില്‍ തിരുത്തല്‍ വരുത്തി വാഷിങ്ടണ്‍ പോസ്റ്റ്. കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടം കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടേത് മാത്രമാക്കി ചിത്രീകരിച്ച് എഴുതിയ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും നിരവധി പേര്‍ പത്ര മാനേജ്‌മെന്‍റിന് വസ്തുകള്‍ അടക്കം ചൂണ്ടിക്കാട്ടി പരാതികളയക്കുകയും ചെയ്തു.  ഇതോടെയാണ് യാഥാര്‍ത്ഥ്യം മനസ്സിലാക്കി പത്രം തലക്കെട്ടിലും ഉള്ളടക്കത്തിലും തിരുത്തല്‍ വരുത്താന്‍ തയ്യാറായത്. 1950-ന് ശേഷം അധികാരത്തിലിരുന്ന വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസത്തിനും സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വലിയ രീതിയില്‍ നിക്ഷേപം നടത്തി. അതുകൊണ്ട് ഉയര്‍ന്ന സാക്ഷരതയുണ്ടായി. ഒപ്പം ഏറ്റവും മികച്ച പൊതുജന ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ലേഖനത്തില്‍ പറയുന്നു. വെല്‍ക്കം ട്രസ്റ്റ്, ഡി.ബി.ടി ഇന്ത്യ അലൈന്‍സ് എന്നിവയുടെ സി.ഇ.ഒ ആയ ഷാഹിദ് ജമീലിന്‍റേതായി വന്ന ഉദ്ധരണികളെ അടിസ്ഥാനപ്പെടുത്തി തെറ്റായ തലക്കെട്ടാണ് പഴയ ലേഖനത്തില്‍ നല്‍കിയിരുന്നത്. പരിഷ്‌ക്കരിച്ച ലേഖനത്തിന്‍റെ  ഉള്ളടക്കത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എന്നതിന് പകരം അധികാരത്തിലിരുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടി സര്‍ക്കാരുകള്‍ എന്നു തിരുത്തിയിട്ടുണ്ട്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in