Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം

രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം
ജയ്പൂര്‍ : രാജസ്ഥാനില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് മികച്ച വിജയം. മൂന്ന് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പുകളിൽ 1,564 പഞ്ചായത്ത് സമിതി സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍  കോണ്‍ഗ്രസ് 670 പഞ്ചായത്ത് സമിതി സീറ്റുകള്‍ പിടിച്ചപ്പോള്‍ പ്രതിപക്ഷമായ ബിജെപിക്ക് 551 സീറ്റുകളിലാണ് ജയിക്കാനായത്. ഓഗസ്റ്റ് 26, ഓഗസ്റ്റ് 29, സെപ്റ്റംബര്‍ ഒന്ന് എന്നീ തീയതികളിലായി മൂന്ന് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ശനിയാഴ്ചയാണ് നടന്നത്. 1564 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 1562 ഇടങ്ങളില്‍ ഫലം പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് 670 ലും ബിജെപി 551 സീറ്റിലും ജയിച്ചു. 290 സീറ്റുകളില്‍ സ്വതന്ത്രരാണ് ജയിച്ചത്. ഇതില്‍ 157 പേർ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ചവരാണെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിന്‍റെ നേട്ടം 827 സീറ്റുകളാകും. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി 40 ഇടങ്ങളിലും ബിഎസ് പി 11 സീറ്റും നേടി. 200 ജില്ലാ പരിഷത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ 99 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍ 90 സീറ്റുകള്‍ ബിജെപിയും നേടി. ബിഎസ് പി മൂന്ന് സീറ്റിലും സ്വതന്ത്രര്‍ എട്ട് സീറ്റിലും ജയിക്കുകയുണ്ടായി. കോൺഗ്രസിന്‍റെ മികച്ച വിജയത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ദൊതാസരയും പ്രവര്‍ത്തകരെയും നേതാക്കളെയും അഭിനന്ദിച്ചു.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in