Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാവങ്ങളെ പിഴിഞ്ഞ് സി.പി.എമ്മിന്റെ മതില്‍; വനിതാമതിലിനുവേണ്ടി പെന്‍ഷനിലും കൈയിട്ടുവാരല്‍

പാവങ്ങളെ പിഴിഞ്ഞ് സി.പി.എമ്മിന്റെ മതില്‍; വനിതാമതിലിനുവേണ്ടി പെന്‍ഷനിലും കൈയിട്ടുവാരല്‍
വൃദ്ധരായവരെയും രോഗികളെയും വികലാംഗരാവയവരെയും പിഴിഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില്‍ നിര്‍മ്മാണം. ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍ തുകയില്‍ നിന്നാണ് നൂറുരൂപയുടെ കടുംവെട്ട്. പാര്‍ട്ടി പ്രവര്‍ത്തകരും സഹകരണ ബാങ്കുകള്‍ ചുമതലപ്പെടുത്തിയവരും വീടുകള്‍തോറും കയറിയിറങ്ങി നിര്‍ബന്ധിത പിരിവ് നടത്തുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ പെന്‍ഷന്‍ തുകയില്‍ നിന്നും പണപ്പിരിവ് നടത്തുന്നത്. ആരോടും ചോദിക്കാതെയും പറയാതെയുമാണ് പെന്‍ഷന്‍ തുകയില്‍ നിന്നും നൂറുരൂപ പിരിച്ചെടുക്കുന്നത്. പിന്നീട് ഒരു രസീതും കൊടുത്ത് ഈ പാവങ്ങളെ പറഞ്ഞയക്കും. വനിതാമിതിലിന്റെ കൂപ്പണ്‍ നല്‍കിയാണ് നിര്‍ധനയായ ഇവരില്‍ നിന്ന് നൂറുരൂപ വാങ്ങിരിക്കുന്നത്. നവോത്ഥാന മൂല്യ സംരക്ഷണസമിതി പുതുശേരി ഏരിയാ കമ്മിറ്റി എന്ന പേരില്‍ അച്ചടിച്ച കൂപ്പണ്‍ നല്‍കിയാണ് പണപ്പിരിവ്. ക്ഷേമപെന്‍ഷന്‍ വിതരണം സഹകരണബാങ്കുകള്‍ മുഖേനയായതിനാല്‍ ബാങ്ക് ചുമതലപ്പെടുത്തിയവരാണ് പെന്‍ഷന്‍ വിതരണത്തിനൊപ്പം വനിതാമതില്‍ സംഘാടനത്തിനും പണം പിരിക്കുന്നത്. പണപ്പിരിവിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമില്ലാത്ത സാഹചര്യത്തില്‍ ഏതൊക്കെ സംഘടനകള്‍ എവിടൊക്കെ പണം പിരിക്കുന്നുെവന്ന് ആര്‍ക്കുമറിയില്ല. പുതുശേരി പഞ്ചായത്തില്‍ മാത്രം 5100 പേരാണ് ക്ഷേമപെന്‍ഷന്‍ നേരിട്ടു വാങ്ങുന്നത്. ഇവരില്‍ നിന്ന് 100 രൂപ വീതം ഈടാക്കിയാല്‍ തുക അഞ്ചുലക്ഷത്തി പതിനായിരമായി. ഇങ്ങനെ ഓരോ പഞ്ചായത്തുകളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം എവിടെ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ കണക്ക് പറയണം.

Related articles

See all
Popular News

ചെന്നൈയില്‍ അനിരുദ്ധ് - കാവ്യ വിവാഹ വിരുന്നിനെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഒപ്പം മകള്...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: യു ഷറഫലിക്ക് സ്‌പോണ്‍സര്‍ രണ്ട് കോടി നല്‍കി; നിര്‍ണായക രേഖകള്‍...

Popular News

ഫെയര്‍നെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; അന്വേഷണം ആരംഭിച്ച് പൊലീസ്

Popular News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആജീവനാന്ത സൗജന്യ ചികിത്സയും പ്രത്യേക പാക്കേജും; പ്രഖ്യാപ...

Save your stories

Sign in