Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

റോഡ് നിർമ്മാണത്തിന്‍റെ പേരില്‍ ഭൂമി കയ്യേറാൻ ശ്രമം; പി.വി.അൻവർ ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മയുടെ പരാതി

റോഡ് നിർമ്മാണത്തിന്‍റെ പേരില്‍ ഭൂമി കയ്യേറാൻ ശ്രമം; പി.വി.അൻവർ ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മയുടെ പരാതി
  പി.വി അൻവർ എംഎൽഎയുടെയും ഭൂമാഫിയകളുടെയും താത്പര്യത്തിന് മലപ്പുറം എടക്കര ബൈപാസ് നിർമ്മാണം മാറ്റിയതോടെ കുടിയിറങ്ങേണ്ടി വരുന്നത് നാല് കുടുംബങ്ങൾക്കാണ്. റോഡ് നിര്‍മ്മാണത്തിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തി കിടപ്പാടം കയ്യേറാൻ പി.വി.അൻവര്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി വീട്ടമ്മ രംഗത്തെത്തി. സര്‍ക്കാര്‍ ഉത്തരവുകളോ കൂടിയാലോചനകളോ ഇല്ലാതെ റിയല്‍ എസ്റ്റേറ്റ് താത്പര്യത്തിലാണ് എം.എല്‍.എ ബൈപാസ് റോഡ് നിര്‍മ്മിക്കാനും സ്ഥലം കയ്യേറാനും ശ്രമിക്കുന്നതെന്നും വീട്ടമ്മ പരാതിപ്പെട്ടു. എടക്കര സ്വദേശിയും റിട്ട. അധ്യാപികയുമായ ഗീതാകുമാരിയാണ് പി.വി.അൻവര്‍ എം,എല്‍.എക്കെതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീച്ചത്. പത്ത് സെന്‍റ് സ്ഥലത്താണ് ഗീതാകുമാരിയുടെ വീട്. എടക്കര ബൈപ്പാസ് റോഡ് നിര്‍മ്മിക്കാൻ ഈ സ്ഥലത്തിന്‍റെ ഒരു ഭാഗം വിട്ടുകൊടുക്കണമെന്നാണ് പി.വി.അൻവര്‍ ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപെടുന്നതെന്ന് ഗീതാകുമാരി പറയുന്നു. ഭൂമി കയ്യേറാൻ ശ്രമിക്കുന്നത് തടയണമെന്നാവശ്യപെട്ട് ഗീതാകുമാരി കോടതിയേയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ എടക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് എം.എല്‍.എയുടെ വിശദീകരണം.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in