Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സൗജന്യ ഭക്ഷണവും മരുന്നും നൽകുന്ന സന്നദ്ധ സേവനം സർക്കാർ നിരോധിക്കരുത്; മുഖ്യമന്ത്രിക്ക് എന്‍ കെ പ്രേമചന്ദ്രന്‍ എം.പിയുടെ കത്ത്

സൗജന്യ ഭക്ഷണവും മരുന്നും നൽകുന്ന സന്നദ്ധ സേവനം സർക്കാർ നിരോധിക്കരുത്; മുഖ്യമന്ത്രിക്ക് എന്‍ കെ പ്രേമചന്ദ്രന്‍ എം.പിയുടെ കത്ത്
തിരുവനന്തപുരം: കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ യുവജനസന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള സൗജന്യഭക്ഷണവിതരണം നിര്‍ത്തിവയ്ക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എം.പി. ഇതു സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഭക്ഷണം വേണ്ടവര്‍ ദീര്‍ഘദൂരം സഞ്ചരിച്ച് കമ്യൂണിറ്റി കിച്ചനെ ആശ്രയിക്കണമെന്ന നിര്‍ബന്ധം പിടിക്കുകയും പ്രാദേശികമായി യുവജനസന്നദ്ധ സംഘടനകള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുന്ന സൗജന്യഭക്ഷണവും മരുന്നും നിര്‍ത്തിവയ്ക്കണമെന്ന നിര്‍ദേശം ദൗര്‍ഭാഗ്യകരമാണ്. വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് യുവജനസന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്ന സൗജന്യഭക്ഷണവും മരുന്നും തുടര്‍ന്നും എത്തിച്ചുനല്‍കുവാനുള്ള സംവിധാനം സജ്ജമാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in