Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്തു എൻപിആർ നടപ്പാക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു : എംകെ മുനീർ

സംസ്ഥാനത്തു എൻപിആർ നടപ്പാക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു : എംകെ മുനീർ
സംസ്ഥാനത്തു എൻപിആർ നടപ്പാക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. മലപ്പുറം മഞ്ചേരി നഗരസഭയിൽ കേന്ദ്ര സർക്കാറിന്‍റെ കത്ത് സൂചനയായി വെച്ച് കത്ത് നൽകി. മുഖ്യമന്ത്രി ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതാണെന്ന് എംകെ മുനീർ കോഴിക്കോട് പറഞ്ഞു. എൻപിആർ നടപ്പാക്കുന്നതുമായി ബന്ധപെട്ടു സർക്കാർ നൽകിയ ഉത്തരവിൽ കോഴിക്കോട് താമരശേരി തഹസിൽദാർ ഒരു കുറിപ്പ് നൽകിയത് ഏറെ വിവാദങ്ങൾ സൃഷിച്ചിരുന്നു. തുടർന്ന് നടപടി നിർത്തി വെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മലപ്പുറം മഞ്ചേരി നഗരസഭയിൽ കേന്ദ്ര സർക്കാരിന്റെ കത്ത് സൂചനയായി നൽകി ഉത്തരവ് വന്നിരിക്കുന്നത്. കണക്കെടുപ്പിനായി അധ്യാപകരെ ചുമതലപെടുത്തുന്നതിനാണ് ഉത്തരവ്. നിർത്തി വെച്ചു എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയ ഉത്തരവ് പ്രകാരമാണ് നിർദേശം വന്നിരിക്കുന്നത്. ഇനിയും നഗരസഭകളിൽ എൻ പി ആർ നടപ്പാക്കാനുള്ള നടപടികൾ തുടരും എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ ഉത്തരവ് പിൻവലിക്കണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു. https://youtu.be/UN9QQl2STsM

Related articles

See all
Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Save your stories

Sign in