Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ ചാണ്ടി ഉമ്മന്‍ കോടതിയില്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ ചാണ്ടി ഉമ്മന്‍ കോടതിയില്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാകാന്‍ സര്‍പ്രൈസ് എന്‍ട്രിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ കേസില്‍ വധശ്രമം ചുമത്തി അറസ്റ്റ് ചെയ്ത കേസിലാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി ചാണ്ടി ഉമ്മന്‍ ഹാജരായത്. അവിചാരിതമായാണ് ചാണ്ടി ഉമ്മൻ ഇന്ന് അഭിഭാഷക വേഷം അണിഞ്ഞത്. യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. അഞ്ച് പ്രവര്‍ത്തകര്‍ക്കും ചവറ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പന്മന ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളില്‍ പ്രചണത്തിനെത്തിയതായിരുന്നു ചാണ്ടി ഉമ്മന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുവെന്ന ജില്ലാ പ്രസിഡന്‍റ് അറിയിച്ചതിനെ തുടര്‍ന്നാണ് ചാണ്ടി ഉമ്മന്‍ ഹാജരായത്. കൊവിഡ് കാലമായതിനാല്‍ കോട്ടും ഗൗണും നിര്‍ബന്ധമില്ലാത്തതിനാല്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ചാണ്ടി ഉമ്മന്‍ വേഗത്തില്‍ കറുത്ത പാന്‍റും ബാന്‍ഡും അണിഞ്ഞ് കോടതിയിലെത്തുകയായിരുന്നു. പൊതുപ്രവര്‍ത്തനത്തോടൊപ്പം സുപ്രീംകോടതിയില്‍ അഭിഭാഷകവൃത്തിയും ഒരുമിച്ചു കൊണ്ടുപോകുകയാണ് ചാണ്ടി ഉമ്മന്‍.

Related articles

See all
Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Save your stories

Sign in