Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ചിഞ്ചു റാണിയുടെ സ്ഥാനാർത്ഥിത്വം : ചടയമംഗലത്ത് സിപിഐയില്‍ വിമതനീക്കം ; മുസ്തഫ അനുകൂലികളുടെ കൺവെൻഷൻ ഇന്ന്

ചിഞ്ചു റാണിയുടെ സ്ഥാനാർത്ഥിത്വം : ചടയമംഗലത്ത് സിപിഐയില്‍ വിമതനീക്കം ; മുസ്തഫ അനുകൂലികളുടെ  കൺവെൻഷൻ ഇന്ന്
  കൊല്ലം : ചടയമംഗലത്ത്  ജെ. ചിഞ്ചു റാണിയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ  സിപിഐയിലെ മുസ്തഫാ അനുകൂലികൾ ഇന്ന് കൺവെൻഷൻ നടത്തും. കൺവെൻഷനില്‍  മുസ്തഫയെ  വിമതസ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനും സിപിഐ പ്രദേശികനേതൃത്വം തയ്യാറെടുക്കുകയാണ് ചിഞ്ചുറാണിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യപ്രതിഷേധവുമായി സിപിഐ പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. എ മുസ്തഫയെ സ്ഥാനാർത്ഥിയാക്കിയില്ലങ്കിൽ എന്തു വില നൽകിയും ചിഞ്ചു റാണിയെ തോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.  പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന  മുല്ലക്കര രത്നാകരനെതിരേയും പ്രവർത്തകർ പ്രതിഷേധമുയർത്തി. സിപിഐയിൽ വിഭാഗീയത കൊടി കുത്തി വാഴുന്ന കൊല്ലത്ത് ചടയമംഗലത്തെ പുതിയ നീക്കങ്ങൾ പാർട്ടിയെ പിടിച്ചുലക്കുകയാണ്. ചാത്തന്നൂരിൽ ജി.എസ് ജയലാലിനേയും പുനലൂരിൽ പി.എസ്. സുപാലിനേയും സ്ഥാനാർത്ഥികളാക്കിയതില്‍  പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നതിനിടെയാണ് വിമത സ്ഥാനാർത്ഥി നീക്കം  ശക്തമായിരിക്കുന്നത്. സിപിഐയിലെ ചേരിപ്പോരും വിമത നീക്കങ്ങളും ഇടതു മുന്നണിയ്ക്ക് കനത്ത തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തർക്കമില്ല.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in