Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് ദുരന്തത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു; ഇത് വയനാട് ജനതയോടുള്ള കടുത്ത അനീതി ;രമേശ് ചെന്നിത്തല

വയനാട് ദുരന്തത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു; ഇത് വയനാട് ജനതയോടുള്ള കടുത്ത അനീതി ;രമേശ് ചെന്നിത്തല
തിരുവനന്തപുരം: നാടിനെ നടുക്കിയ വയനാട് ദുരന്തത്തില്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വയനാട്ടിലെ ജനതയോടു ചെയ്യുന്ന കടുത്ത അനീതിയാണിത്. അഞ്ഞൂറോളം പേര്‍ മരിച്ച ദുരന്തം പ്രധാനമന്ത്രി നേരിട്ടു വന്നു കണ്ടതാണ്. ഈ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും ഒക്കെ പണം അനുവദിക്കേണ്ടതാണ്. അല്ലാതെ ദുരന്ത നിവാരണത്തിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന പണത്തിന്റെ ഒരംശം തന്നിട്ട് അതുകൊണ്ട് തൃപ്തിപ്പെടാന്‍ പറഞ്ഞാല്‍ തീരുന്നതല്ല വയനാടിന്റെ പ്രശ്നം. കേന്ദ്രസര്‍ക്കാര്‍ ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. വയനാടിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി പ്രത്യേക തുകയും സ്പെഷ്യല്‍ പാക്കേജും അനുവദിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ കാര്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അതനുസരിച്ച് പ്രത്യേക പാക്കേജുകള്‍ അനുവദിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതെസമയം കേന്ദ്രത്തില്‍ നിന്ന് വേണ്ട സഹായം ലഭിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ചയുണ്ടോ എന്നറിയില്ല. വേണ്ട രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. വയനാടിന് സഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Save your stories

Sign in