Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലാവലിന്‍ : സി.ബി.ഐ നടപടി ദുരൂഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ലാവലിന്‍ : സി.ബി.ഐ നടപടി ദുരൂഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം: ലാവലിന്‍ കേസ്‌ വീണ്ടും മാറ്റിവയ്‌ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയ സി.ബി.ഐയുടെ നടപടി ദുരൂഹമാണെന്ന്‌ കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ കേസില്‍ സിബിഐ തുടര്‍ച്ചയായി ഒളിച്ചുകളി നടത്തുകയാണ്‌. 2018 ന്‌ ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന ലാവലിന്‍ കേസ്‌ 20 തവണയാണ്‌ മാറ്റിവച്ചത്‌. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഈ കേസ്‌ ഇത്രയും തവണ മാറ്റിവയ്‌ക്കുന്നത്‌ സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണ്‌. ഈ മാസം ആദ്യവാരം കേസ്‌ പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന്‌ നിലപാടെടുത്ത സിബിഐ ആണ്‌ ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയത്‌. ഇതിന്‌ പിന്നില്‍ സിപിഎം ബിജെപി ഇടപെടല്‍ ഉണ്ടെന്ന്‌ തന്നെ കരുതണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്‌. സിബിഐയുടെ സംശയാസ്‌പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ്‌ ധാരണയുടെ അടിസ്ഥാനത്തിലാണോ? ഏത്‌ ദുഷ്ടശക്തികളുമായി ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും എന്നാലത്‌ വിലപ്പോകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

ശബരിമല ഹെൽപ്പ് ഡെസ്ക് സന്ദർശിച്ച് ശശി തരൂർ എം.പി; അന്നദാനത്തിൽ പങ്കാളിയായി, യൂത്ത് കോൺഗ്രസ...

Popular News

ശബരിമല തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം; 7 ആശുപത്രികളും 22 വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജം

Popular News

അയ്യപ്പഭക്തർക്ക് കൈത്താങ്ങായി ശബരിമല ഹെൽപ്പ് ഡെസ്ക്; ഉദ്ഘാടനം നിർവഹിച്ച് ആഭ്യന്തര മന്ത്രി...

Popular News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in