Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബോളിവുഡിന് ഭീഷണിയായി ബിഷ്ണോയ് സംഘം; ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ താരങ്ങൾക്ക് സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്

ബോളിവുഡിന് ഭീഷണിയായി ബിഷ്ണോയ് സംഘം; ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെ താരങ്ങൾക്ക് സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്

മുംബൈ: ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ, ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ സുരക്ഷ മുംബൈ പോലീസ് കൂടുതൽ ശക്തമാക്കി. ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിൽ നിന്നും ഭീഷണികൾ തുടരുന്ന സാഹചര്യത്തിൽ, രണ്ട് പ്രമുഖ നടന്മാർക്ക് വൈ-പ്ലസ് സുരക്ഷ ഏർപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ കാരണങ്ങളാൽ ഈ താരങ്ങളുടെ പേരുവിവരങ്ങൾ പോലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

നിലവിലെ സുരക്ഷാ ക്രമീകരണങ്ങൾ പുതുക്കിയതനുസരിച്ച്, ഒരു മുൻനിര താരത്തിന്റെ സുരക്ഷ എക്സ് കാറ്റഗറിയിൽ നിന്നും വൈ-പ്ലസ് ആയും, മറ്റൊരു താരത്തിന്റേത് വൈ കാറ്റഗറിയിൽ നിന്നും വൈ-പ്ലസ് ആയുമാണ് ഉയർത്തിയിരിക്കുന്നത്. ബിഷ്ണോയ് സംഘത്തിന്റെ നോട്ടപ്പുള്ളികളായ താരങ്ങളുമായി അടുപ്പമുള്ളവരുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ഭീഷണി നേരിടുന്ന താരങ്ങൾക്ക് പുറമെ, അവരുടെ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും സുരക്ഷാ വലയം ഒരുക്കിയിട്ടുണ്ടെന്നും, ഭീഷണിയുടെ തോത് വിലയിരുത്തി ചില കുടുംബാംഗങ്ങൾക്ക് എക്സ്-കാറ്റഗറി സുരക്ഷ നൽകിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം 18-നാണ് ടൈഗർ ഷ്രോഫിന് നേരെ ആക്രമണമുണ്ടായത്. ഫുട്ബോൾ കളി കഴിഞ്ഞ് തന്റെ ബി.എം.ഡബ്ല്യു കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന താരത്തിന് നേരെ ബൈക്കിലെത്തിയ അക്രമികൾ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് താരം പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ ഋതിക് എന്ന റോഷൻ (22), ഹരിയാന സ്വദേശികളായ രെഹാൻ (18), ഫൂൽ സിങ് (18) എന്നിവരെ പോലീസ് പിന്നീട് പിടികൂടിയിരുന്നു.

അനിൽ പണ്ഡിറ്റാണ് ഈ ആക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരനെന്ന് രാജസ്ഥാൻ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൃത്യം നടപ്പിലാക്കുന്നതിനായി അനിൽ പണ്ഡിറ്റ് പ്രതികൾക്ക് 2.5 ലക്ഷം രൂപ മുൻകൂറായി നൽകിയതായും, വെടിയുതിർക്കാൻ പ്രതിയായ റെഹാന് 34,000 രൂപ വാഗ്ദാനം ചെയ്തിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരാണ് പോലീസ് പിടിയിലായിട്ടുള്ളത്.





Related articles

See all
Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Save your stories

Sign in