Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബെവ് ക്യുവിലൂടെ ടോക്കണ്‍ ബാറുകളിലേക്ക്; കോടികളുടെ നഷ്ടം; ഔട്‌ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന് ബെവ്കോ

ബെവ് ക്യുവിലൂടെ ടോക്കണ്‍ ബാറുകളിലേക്ക്; കോടികളുടെ നഷ്ടം; ഔട്‌ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്ന്  ബെവ്കോ
  സംസ്ഥാനത്ത് മദ്യ വിതരണത്തിന് ഏര്‍പ്പെടുത്തിയ ബെവ് ക്യു ആപ്പിനെതിരെ ബിവറേജസ് കോര്‍പ്പറേഷന്‍. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ ഔട്‌ലെറ്റിനു കിട്ടിയത് 49,000 ടോക്കണുകള്‍ മാത്രമാണെന്നും ബെവ് ക്യു ആപ്പ് ഇതേ രീതിയിൽ തുടർന്നാൽ ഔട്‌ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍. ആപ്പില്‍ വില്‍ക്കുന്ന ടോക്കൺ കൂടുതലും എത്തുന്നത് ബാറിലേക്കാണ്. ഇതിലൂടെ കോടികളുടെ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടായതെന്നും ബെവ്കോ ചൂണ്ടിക്കാട്ടുന്നു. ആപ്പിന്‍റെ പേര് 'ബാർ ക്യൂ' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബെവ്കോയിലെ സംഘടനകളും ആപ്പിനെതിരെ രംഗത്തെത്തി. അതേസമയം ബിവറേജസ് ഔട്‌ലെറ്റുകളെ തകര്‍ക്കാനാണ് സര്‍ക്കാരിന്‍റെ  ശ്രമമെന്ന് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്  കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.  ടോക്കണുകള്‍ ബാറുകളിലേക്ക് പോകുകയും ബാറുകള്‍ക്ക് മുന്നില്‍ വന്‍തിരക്ക് അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന്‍റെ  കീഴിലുള്ള ബിവറേജസ് ഔട്‌ലെറ്റുകള്‍ വിജനമായി കിടക്കുകയാണ്. ആപ്പിന് പിന്നിലെ കള്ളക്കളിയും അഴിമതിയും ഇതിലൂടെ വ്യക്തമാകുകയാണ്.
     

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in