Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്ലേ സ്റ്റോറിൽ ലഭ്യമായതിനു പിന്നാലെ 'ബെവ് ക്യു' ആപ് തകരാറില്‍; ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല

പ്ലേ സ്റ്റോറിൽ ലഭ്യമായതിനു പിന്നാലെ  'ബെവ് ക്യു' ആപ് തകരാറില്‍; ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല
  മദ്യം ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള 'ബെവ് ക്യു' ആപ് തകരാറില്‍. പുതുതായി ആപ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നില്ല. അതേസമയം ശേഷി പരീക്ഷണം പൂർത്തിയായ ആപ് ഇന്നലെ രാത്രി 11 മണി മുതലാണ് പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. ഇതിനു പിന്നാലെയാണ് ആപ് തകരാറിലായത്. അതേസമയം മുന്‍പരിചയമില്ലാത്ത കമ്പനിയെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചതിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു.   സമാനമായ ആപ്പുകള്‍ കൈവശമുള്ള കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ടെണ്ടര്‍ നിബന്ധനകളില്‍ പറഞ്ഞിരുന്നതെങ്കിലും അത്തരം കമ്പനികളെ ഒഴിവാക്കിയാണ് സമാനമായ ഒരു ആപ്പ് പോലും നേരത്തെ നിര്‍മിക്കാത്ത ഫെയര്‍ കോഡ് എന്ന കമ്പനിക്ക് വഴിവിട്ട് ബെവ്‌കോ ആപ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത്. സര്‍ക്കാരിന്റെ ടെണ്ടര്‍ നിബന്ധന പ്രകാരം സാങ്കേതിക വിദ്യക്ക് എഴുപത് മാര്‍ക്കും സാമ്പത്തിക വശത്തിന് മുപ്പത് മാര്‍ക്കുമാണ് കണക്കാക്കിയിരുന്നത്. സമാനമായ ആപ്പ് തങ്ങളുടെ കൈവശമുണ്ടെന്നും അതു നാല് ദിവസത്തിനകം തന്നെ പ്രവര്‍ത്തന സജ്ജമാക്കാമെന്നും ടെണ്ടറില്‍ പങ്കെടുത്ത ചില കമ്പനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ കമ്പനികളെ മറികടന്നാണ് എഴുദിവസം കൊണ്ട് പുതിയ ആപ്പു നിര്‍മിച്ച് പ്രവര്‍ത്തനസജ്ജമാക്കാമെന്ന് പറഞ്ഞ കമ്പനിക്ക് കരാര്‍ നല്‍കിയത്. എന്നാല്‍ ഈ കമ്പനി ഏഴുദിവസമല്ല, പതിനാല് ദിവസമാണ് ആപ്പു പ്രവര്‍ത്തന സജ്ജമാക്കാന്‍ എടുത്തത്.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in