Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

AXIOM 4| ആക്‌സിയം 4: ശുഭാംശുവും സംഘവും ഭൂമിയിലേക്ക്; ഇന്ന് അണ്‍ഡോക്കിംഗ്

AXIOM 4| ആക്‌സിയം 4: ശുഭാംശുവും സംഘവും ഭൂമിയിലേക്ക്; ഇന്ന് അണ്‍ഡോക്കിംഗ്
ആക്സിയം മിഷന്‍ 4ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയും സംഘവും ഇന്ന് (തിങ്കളാഴ്ച) ഭൂമിയിലേക്ക് മടങ്ങും. ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ രാജ്യത്തിനും ഐഎസ്ആര്‍ഒ യ്ക്കും ശുഭാംശു ശുക്ല നന്ദി പറഞ്ഞു. ബഹിരാകശത്തേക്കുള്ള യാത്ര അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ശുഭാംശു ശുക്ല സഞ്ചരിക്കുന്ന സ്പേസ് എക്സ് ഡ്രാഗണ്‍ പേടകം ചൊവ്വാഴ്ച വൈകിട്ട് 3ന് ഭൂമിയില്‍ തിരിച്ചെത്തും. ഇന്ന് വൈകിട്ട് 4.35ന് ആണ് ബഹിരാകാശനിലയത്തില്‍നിന്നുള്ള ഡ്രാഗണ്‍ പേടകത്തിന്റെ അണ്‍ഡോക്കിങ് നടക്കുന്നത്. ഇതിനു ശേഷമാണു യാത്ര. കലിഫോര്‍ണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വീഴും. തുടര്‍ന്ന് യാത്രികരെ സ്പേസ് എക്സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങളായ പെഗ്ഗി വിറ്റ്സണ്‍, സ്ലാവോസ് വിസ്നീവ്സ്‌കി , ടിബോര്‍ കാപു എന്നീ യാത്രികരും ഒപ്പമുണ്ട്. യാത്രികര്‍ ഒരാഴ്ച വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്തു നിന്നെത്തി ഭൂമിയിലെ ഗുരുത്വബലം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഈ താമസം. നിലയത്തിലേക്കുള്ള ക്രൂ-11 ദൗത്യത്തിന്റെ വിക്ഷേപണം ജൂലായ് 31-ന് തീരുമാനിച്ച സാഹചര്യത്തിലാണ് ആക്‌സിയം-4 ദൗത്യത്തിന്റെ അണ്‍ഡോക്കിങ് തീയതിയായത്. മുന്‍പ് നിശ്ചയിച്ച പ്രകാരമാണെങ്കില്‍ പരീക്ഷണങ്ങള്‍ക്കായി 14 ദിവസം നിലയത്തില്‍ ചെലവിട്ടശേഷം ദൗത്യം വ്യാഴാഴ്ച മടങ്ങേണ്ടതായിരുന്നു. ഐഎസ്എസില്‍ ആദ്യമായി കാലുകുത്തുന്ന ഇന്ത്യക്കാരനാണ് ശുഭാംശു. ആക്സിയം സ്‌പേസ്, സ്‌പേസ് എക്‌സ് എന്നിവയുടെ സഹകരണത്തോടെ നാസ നടപ്പാക്കുന്ന നാലാമത്തെ സ്വകാര്യ വാണിജ്യ ദൗത്യമാണ് ആക്‌സിയം 4. നാസയിലെ മുന്‍ ബഹിരാകാശയാത്രികയും ആക്സിയം സ്‌പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് ബഹിരാകാശ യാത്രയ്ക്ക് നേതൃത്വം നല്‍കിയത്.

Related articles

See all
Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Save your stories

Sign in