Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മോഫിയയുടെ ആത്മഹത്യ: സിഐ സുധീറിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ; മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു

മോഫിയയുടെ ആത്മഹത്യ: സിഐ സുധീറിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ; മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചു
ആലുവയിലെ നിയമവിദ്യാർത്ഥി മോഫിയ പർവീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് സിഐ സുധീറിന്‍റെ പേര് ഒഴിവാക്കിയതിനെതിരെ അൻവർ സാദത്ത് എംഎൽഎ. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും എംഎൽഎ കത്തയച്ചു. മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ അന്ന് സിഐ ആയിരുന്ന സി.എൽ സുധീറിന്‍റെ പേര് വ്യക്തമായി പരാമർശിച്ചിട്ടും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് അൻവർ സാദത്ത് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി. സത്യം പുറത്തുകൊണ്ടുവരുന്നതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പുനരന്വേഷണം നടത്തണം. ഇത്തരക്കാർ സർവീസിൽ തുടരുന്നത് സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണ്. സിഐ സുധീറിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് സർവീസിൽ നിന്ന് പുറത്താക്കണമെന്നും അൻവർ സാദത്ത് എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in