Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അബ്കാരി കേസ് ആന്‍റോ അഗസ്റ്റിന്‍റെ ഭാര്യവീട്ടില്‍ എക്സൈസ് സംഘം ; മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കും

അബ്കാരി കേസ് ആന്‍റോ അഗസ്റ്റിന്‍റെ ഭാര്യവീട്ടില്‍ എക്സൈസ് സംഘം ; മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കും

സുൽത്താൻ ബത്തേരി: വ്യാജമദ്യം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിന്റെ ഭാര്യവീട്ടിൽ എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തി. വാഴവറ്റയിൽ വ്യാജമദ്യം കണ്ടെത്തിയ വീട് തന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ പേരിലാണെന്നായിരുന്നു ആന്റോയുടെ മുൻപത്തെ വാദം. ഈ കേസിൽ ലില്ലിയുടെ മൊഴിയെടുക്കുന്നതിനായാണ് എക്‌സൈസ് സംഘമെത്തിയത്. എന്നാൽ ഇവർ വീട്ടിൽ ഇല്ലാതിരുന്നതിനാൽ മൊഴിയെടുപ്പ് വൈകി. ലില്ലി ജോസ് നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കൽപ്പറ്റ സെഷൻസ് കോടതി അത് തള്ളിയിരുന്നു.

ചില കോടതി വ്യവഹാരങ്ങളുടെ ഭാഗമായി ഈ വീടിന്റെ കൈവശാവകാശം മറ്റൊരാളിലേക്ക് മാറിയെന്നായിരുന്നു ആന്റോ അഗസ്റ്റിൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ എക്‌സൈസ് ഈ വാദം പൂർണ്ണമായി തള്ളിക്കളഞ്ഞു. ആന്റോയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ പോലീസ് പരിശോധന നടത്തവെയാണ് വയനാട്ടിലെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യശേഖരം കണ്ടെടുത്തത്. 43 ലിറ്റർ വിദേശ മദ്യം, 4.824 ലിറ്റർ വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. തുടർന്ന് അനധികൃതമായി മദ്യം സൂക്ഷിക്കൽ, വിൽപ്പനയ്‌ക്കായി സൂക്ഷിക്കൽ, വ്യാജമദ്യം കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അബ്കാരി നിയമത്തിലെ 55 I, 55 A വകുപ്പുകൾ പ്രകാരം എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്യുകയും ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related articles

See all
Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: ആദ്യ അറസ്റ്റ്; പിഎസ്സി മുന്‍ ഉദ്യോഗസ്ഥന്‍ പി. സതീഷ് അ...

Popular News

അരിയിൽ ഷുക്കൂർ വധക്കേസ്: വിചാരണ പൂർത്തിയായി; വിധി നവംബർ 12-ന്

Popular News

ലോട്ടറി തട്ടിപ്പ് വൻ മാഫിയയായി പ്രവർത്തിക്കുന്നു; തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമ...

Popular News

മാസപ്പടി കേസിൽ പിടിമുറുക്കി ഇ.ഡി: പിണറായി വിജയനെതിരെ ഇ.ഡി അന്വേഷണത്തിന് നിയമോപദേശം

Save your stories

Sign in