Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള നിയമസഭാ സമ്മേളനം ഈ മാസം 29 ന് ചേരും; പൗരത്വ നിയമ ഭേദഗതിക്ക് എതിരായ നിലപാട് ഉൾപ്പെടുത്തി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; നയപ്രഖാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം

കേരള നിയമസഭാ സമ്മേളനം ഈ മാസം 29 ന് ചേരും; പൗരത്വ നിയമ ഭേദഗതിക്ക് എതിരായ നിലപാട് ഉൾപ്പെടുത്തി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; നയപ്രഖാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം
Kerala-Assembly-1 കേരള നിയമസഭാ സമ്മേളനം ഈ മാസം 29 ന് ചേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സർക്കാർ നിലപാടും നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരിക്കും. പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ഈ മാസം 29ന് ആരംഭിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സർക്കാർ നിലപാടും നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകും. നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നയ പ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇത് സംബന്ധിച്ച റിപ്പോർട്ട് ഗവർണർക്ക് കൈമാറും. ഈ റിപ്പോർട്ട് ഗവർണർ തള്ളിയാൽ നിയമപ്രകാരം വീണ്ടും ഇതേ റിപ്പോർട്ട് തന്നെ ഗവർണർക്ക് സർക്കാരിന് സമർപ്പിക്കാം. അങ്ങനെ വന്നാൽ നയപ്രഖ്യാപനത്തിന് ഗവർണർക്ക് സമ്മതിക്കേണ്ടി വരും. അതേ സമയം, ഗവർണറുടെ നിലപാട് നിയമസഭ സമ്മേളനത്തെ ബാധിക്കില്ലെന്ന് എം.എം മണി പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം എന്തായിരിക്കണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

ചക്കകൊമ്പൻ ദൗത്യം: ചിന്നക്കനാലിൽ നിരോധനാജ്ഞയും വിനോദസഞ്ചാര വിലക്കും; കുങ്കിയാനകൾ എത്തി

Popular News

സർക്കാർ ആശുപത്രികളിൽ ദിവസേന മിന്നൽ പരിശോധന; സേവനങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ക...

Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Save your stories

Sign in