Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അനിതാ പുല്ലയിലിന്‍റെ സഭാ മന്ദിര പ്രവേശനം: വീഴ്ച തന്നെയെന്ന് സ്പീക്കര്‍; നാല് കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി

അനിതാ പുല്ലയിലിന്‍റെ സഭാ മന്ദിര പ്രവേശനം: വീഴ്ച തന്നെയെന്ന് സ്പീക്കര്‍; നാല് കരാര്‍ ജീവനക്കാര്‍ക്കെതിരെ  നടപടി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ പ്രവാസി മലയാളി അനിതാ പുല്ലയില്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ച് സ്പീക്കർ എം.ബി രാജേഷ്. സംഭവവുമായി ബന്ധപ്പെട്ട് നാല് കരാർ ജീവനക്കാര്‍ക്കെതിരെ  നടപടിയെടുത്തതായും സ്പീക്കർ അറിയിച്ചു. സഭാ ടിവിയുടെ കരാർ ജീവനക്കാരായ  പ്രവീൺ, വിഷ്ണു, ഫലീല, വിപുരാജ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. 'ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള പാസുമായാണ് അനിത എത്തിയത്. സഭാ ടിവിയുടെ സാങ്കേതിക സേവനം നൽകുന്ന ടീമിലെ ജീവനക്കാരിക്കൊപ്പമാണ് കയറിയത്. അവര്‍ സഭാ വളപ്പില്‍ കയറിയത് വീഴ്ചയാണ്. വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. പാസില്ലാതെ കയറിയവർക്കെതിരെ കേസെടുത്ത അനുഭവമില്ല. അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാച്ച് ആന്‍റ് വാർഡിന് അനിതയെ അറിയില്ലായിരുന്നു. ഇതും വീഴ്ചയാണ്' - സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. അനിതാ പുല്ലയില്‍ ഇടനാഴിയിൽ കയറിയതും സഭാ ടി.വി റൂമിൽ കയറിയതിന്‍റെയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും എന്നാല്‍ ലോകകേരള സഭയുടെ പരിസരത്ത് എത്തിയിരുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.  500 പാസുകളാണ് ഓപ്പൺ ഫോറത്തിനായി ആകെ വിതരണം ചെയ്തിരുന്നതെന്നും സ്പീക്കർ അറിയിച്ചു. എന്തായാലും വിവാദമായ അനിതാ പുല്ലയില്‍ വിഷയം കരാര്‍ ജീവനക്കാരുടെ വീഴ്ചയെന്നാണ് കണ്ടെത്തല്‍.

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in