Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആശയപ്രചരണത്തിൽ പ്രഥമസ്ഥാനം നവമാധ്യമങ്ങൾക്ക് : അനിൽ ആന്‍റണി

ആശയപ്രചരണത്തിൽ പ്രഥമസ്ഥാനം നവമാധ്യമങ്ങൾക്ക് : അനിൽ ആന്‍റണി
  കൊച്ചി : വർത്തമാനകാലത്തെ ആശയപ്രചാരണ രംഗത്ത് പ്രധാനസ്ഥാനം നവമാധ്യമങ്ങൾക്കാണെന്ന് എ.ഐ.സി.സി സോഷ്യൽ മീഡിയ വിഭാഗം കോർഡിനേറ്റർ അനിൽ ആന്റണി പറഞ്ഞു. കെ.പി.സി.സി. ഐ.ടി സെൽ ജില്ലാ കമ്മിറ്റി എറണാകുളം ഡി.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യത്തിൽ പൊതുജന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. സോഷ്യൽ മീഡിയയുടെ സാധ്യതകൾ രാഷ്ട്രീയമായി പരമാവധി പ്രയോജനപ്പെടുത്തണമെന്നും അനിൽ ഓർമ്മിപ്പിച്ചു. എ.ഐ.സി.സി. സെകട്ടറി കൃഷ്ണൻ ശ്രീനിവാസ് , ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഐ.ടി സെൽ കോർഡിനേറ്റർമാരായ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ , രാജേഷ്, ലിജോ മാളിയേക്കൽ, അരവിന്ദ് ജി മേനോൻ , മോജു മോഹൻ ,ഹാരിസ് എ എന്നിവർ പ്രസംഗിച്ചു. കെ.പി.സി.സി ഐ.ടി. സെല്ലിലെ വിദഗ്ധർ ക്ലാസ്സുകൾ നയിച്ചു. വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുത്തത്.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in