Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ധൂര്‍ത്ത് തുടര്‍ന്ന് സര്‍ക്കാര്‍; രാജ്ഭവനില്‍ ഭക്ഷണ ചെലവുകള്‍ക്കായി 5 ലക്ഷം രൂപ അനുവദിച്ചു, ഉത്തരവ് പുറത്ത്

ധൂര്‍ത്ത് തുടര്‍ന്ന് സര്‍ക്കാര്‍; രാജ്ഭവനില്‍ ഭക്ഷണ ചെലവുകള്‍ക്കായി 5 ലക്ഷം രൂപ അനുവദിച്ചു, ഉത്തരവ് പുറത്ത്
തിരുവനന്തപുരം:  കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടരുന്നു. രാജ്ഭവനില്‍ ഭക്ഷണച്ചെലവുകള്‍ക്കായി 5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി തുക ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.  ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നു. നേരത്തെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും ഉപയോഗത്തിനാവശ്യമായ ടര്‍ക്കി ടവ്വലുകളും ഹാന്‍ഡ് ടൗവ്വലുകളും വാങ്ങുന്നതിനായി 75,000 രൂപ അനുവദിച്ചതും ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ  ഓഫീസ് മോടിപിടിപ്പിക്കുന്നതിന്‍റെ ഭാഗമായി 2,89000 രൂപ അനുവദിച്ചതും വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസ് ലോഞ്ചില്‍ 72 ഇഞ്ച് എല്‍ഇഡി ടി.വിയും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. സെക്രട്ടേറിയേറ്റിലെ  കൊവിഡ് വാര്‍റൂമിലെ വിരലില്‍ എണ്ണാവുന്ന ജീവനക്കാര്‍ക്ക് ഭക്ഷണത്തിനായി ഒരു ലക്ഷം രൂപ അനുവദിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. ഇങ്ങനെ തുടര്‍ച്ചയായി അനാവശ്യ ധൂര്‍ത്തുകളും ആഡംബരവും കൊവിഡ് കാലത്തും സര്‍ക്കാര്‍ തുടരുകയാണ്. സാലറി ചലഞ്ച് ഉള്‍പ്പെടെ ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും മറുവശത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ധൂര്‍ത്ത് തുടരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in