Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സാമൂഹിക അടുക്കള നടത്തിപ്പില്‍ സിപിഎം തട്ടിപ്പ്; ചെലവാകാതെ വന്ന തുക നേതാക്കള്‍ തട്ടിയെടുത്തതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

സാമൂഹിക അടുക്കള നടത്തിപ്പില്‍ സിപിഎം തട്ടിപ്പ്; ചെലവാകാതെ വന്ന തുക നേതാക്കള്‍ തട്ടിയെടുത്തതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
  സാമൂഹിക അടുക്കള നടത്തിപ്പിനായി ചെലവാകാതെ വന്ന തുക സിപിഎമ്മുകാര്‍ തട്ടിയെടുത്തതായി ആരോപണം. ഇടതുപക്ഷം ഭരിക്കുന്ന നെടുമ്പാശ്ശേരി പഞ്ചായത്തിലാണ്  തട്ടിപ്പ് നടന്നത്. ചെലവാകാതെ വന്ന തുക നടത്തിപ്പുകാര്‍ വീതിച്ചെടുത്തുവെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. നെടുമ്പാശേരി പഞ്ചായത്തിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും അടക്കമുള്ളവര്‍ക്കെതിരെയാണ് ആരോപണം. സാമൂഹിക അടുക്കളയില്‍ ചെലവാകാതെവന്ന 67200 രൂപയാണ് വീതിച്ചെടുത്തത്. ഇവരില്‍ ഒരാള്‍ ഇതില്‍ നിന്നും പിന്മാറിയതോടുകൂടിയാണ് സംഭവം പുറത്തായത്. നെടുമ്പാശേരി വിമാനത്താവള കമ്പനിയും സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ അടുക്കളയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇതില്‍ ബാക്കി  വന്ന തുകയാണ് നടത്തിപ്പുകാരായവര്‍ വീതിച്ചെടുത്തത്. സി പി എം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യ തനിക്ക് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന്‍റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് ബാക്കിയുള്ളവര്‍ തുക വീതംവച്ചുവെന്ന് ആരോപണത്തില്‍ പ്രതിഷേധമുയര്‍ന്നത്. അതേസമയം സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.    

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Save your stories

Sign in