Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KOCHI METRO| കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടി; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

KOCHI METRO| കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടി; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
കൊച്ചി മെട്രോ റെയില്‍പ്പാലത്തിന്റെ മുകളില്‍നിന്നു ചാടി യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകന്‍ നിസാറാണ് മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട എസ്എന്‍ ജങ്ഷന്‍ മെട്രോ സ്റ്റേഷനുകള്‍ക്കിടയില്‍ ആയിരുന്നു സംഭവം. ഇയാളെ അതീവഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വൈകാതെ പോസ്റ്റ്‌മോര്‍ട്ടത്തിന് അയയ്ക്കും. വടക്കേകോട്ടയില്‍നിന്ന് തൃപ്പൂണിത്തുറയ്ക്ക് ടിക്കറ്റെടുത്ത ശേഷമാണ് നിസാര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോമും മറികടന്ന് പുറത്തേക്കോടുകയായിരുന്നു. പിന്നാലെ അഗ്‌നിശമന സേന അടക്കം സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ താഴേക്കു ചാടിയാല്‍ പിടിക്കുന്നതിനു വല ഉള്‍പ്പെടെ അഗ്‌നിശമന സേന തയാറാക്കി. എന്നാല്‍ ഇതിനപ്പുറത്തേക്ക് നിസാര്‍ ചാടുകയായിരുന്നു.  

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 2 കോടി ഷറഫലിയുടെയും ബന്ധുക്കളുടെയും...

Popular News

'പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി'; ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി മുഖ്യമന...

Popular News

'14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍' ഷുക്കൂർ വധക്കേസ്‌ വിധി ഇന്ന്; പി. ജയരാജൻ ഉൾപ്പടെ 33 സി...

Popular News

'ജീവനാണ് പ്രധാനം', റോഡ് നിയമങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍; MVDയുടെ ജീവ-സ...

Save your stories

Sign in