'ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ': പൊലീസിനെ വീണ്ടും വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി
കണ്ണൂര്‍: വീണ്ടും പരസ്യമായി വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി. ഊന്നുകല്‍ സി.ഐക്കെതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആയങ്കി ഭീഷണി മുഴക്കിയിരിക്കുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യമെടുത്ത് മാത്രമേ തിരിച്ചെത്തൂ എന്നും ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്നുമായിരുന്നു ഭീഷണി.
നേരത്തെ കോതമംഗലം സി.ഐ പ്രശാന്തിനെതിരെയും സോഷ്യല്‍ മീഡിയ വഴി സമാനമായ രീതിയില്‍ ഭീഷണി മുഴക്കിയിരുന്നു. സമാധാനത്തോടെ പെന്‍ഷന്‍ പറ്റി ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അന്നത്തെ പോസ്റ്റ്. ഇതിനെത്തുടര്‍ന്ന് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പോലീസ് കോതമംഗലം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും ഐ.ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ തൊട്ടുപിന്നാലെയായിരുന്നു കോതമംഗലം സി.ഐക്കെതിരെയുള്ള നീക്കം. കഴിഞ്ഞ മേയില്‍ പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ചാണ് അര്‍ജുന്‍ ആയങ്കിയും മരട് അനീഷിന്റെ കൂട്ടാളികളും കോതമംഗലം പൊലീസിന്റെ പിടിയിലാകുന്നത്. തുടര്‍ന്നും പോലീസിനെ വെല്ലുവിളിക്കുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ ആയങ്കിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പൊലീസ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.