Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

കാനഡയിൽ കത്തിക്കുത്തിൽ 10 പേർ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്ക്

കാനഡയിൽ കത്തിക്കുത്തിൽ 10 പേർ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്ക്
ഒട്ടാവ: കാന‍ഡയിൽ രണ്ടു പേർ നടത്തിയ കത്തിക്കുത്ത് ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. സസ്‌കാഷ്വെൻ പ്രവിശ്യയിൽ രണ്ട് സ്ഥലങ്ങളിലായി നടന്ന കത്തിക്കുത്തിൽ 15 പേർക്ക് പരിക്കേറ്റു. ജെയിംസ് സ്മിത്ത് ക്രീ നേഷൻ, സമീപ നഗരമായ വെൽഡൻ എന്നിവിടങ്ങളിലാണ് അക്രമണമുണ്ടായത്. ഡാമിയൻ (30), മൈൽസ് സാൻഡേഴ്സൻ (31) എന്നിവർ ആക്രമണത്തിന് ശേഷം കറുപ്പ് നിറമുള്ള വാഹനത്തിൽ രക്ഷപെട്ടു. പോലീസ് തിരച്ചിൽ‌ ഊർജിതമാക്കിയിട്ടുണ്ട്. ഭീതിപ്പെടുത്തുന്നതും ഹൃദയഭേദകവുമായ അക്രമമാണു നടന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. അക്രമത്തെ തുടർന്ന് രണ്ടായിരത്തിലധികം ആളുകൾ താമസിക്കുന്ന ജെയിംസ് സ്മിത് ക്രീ നേഷനിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശ വാസികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

ഇറാൻ യുദ്ധം ഉടൻ അവസാനിക്കും; ലോകം കൂടുതൽ സുരക്ഷിതമാകുമെന്ന് ഡൊണാൾഡ് ട്രംപ്

Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Save your stories

Sign in