Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Auto

കാവസാക്കി നിന്‍ജ 650 ഇന്ത്യന്‍ വിപണിയില്‍

കാവസാക്കി നിന്‍ജ 650 ഇന്ത്യന്‍ വിപണിയില്‍
കവാസാക്കിയുടെ  2019 മോഡല്‍ കവാസാക്കി നിന്‍ജ 650 ഇന്ത്യൻ വിപണിയിലെത്തി. അഞ്ച് ലക്ഷത്തി നാല്‍പത്തൊമ്പതിനായിരം രൂപയാണ് വാഹനത്തിന്റെ വിപണിവില. മൂന്ന് വകഭേദങ്ങളിലായാണ് കവാസാക്കി നിന്‍ജ 650 എത്തുന്നത്. എന്നാൽ മെറ്റാലിക് ഫളാറ്റ് സ്പാർക്ക് എന്ന നിറഭേദത്തിൽ മാത്രമേ വാഹനം ലഭ്യമാവുകയൂള്ളൂ. 649 സി.സി ലിക്വിഡ് കുൾഡ് പാരലൽ ട്വിൻ എഞ്ചിൻ തന്നെയാണ് നിന്‍ജ 650 നും നൽകിയിരിക്കുന്നത്. 67.2 ബി എച്ച് പി കരുത്തുള്ള എന്‍ജിന് പരമാവധി 65.7 Nm ടോർക്ക്  സൃഷ്ടിക്കാനാവും. ദീർഘദൂര യാത്രകൾക്കും നിത്യോപയോഗത്തിനും അനുയോജ്യമായ വിധത്തിലാണ് ബൈക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. മികച്ച റൈഡിംഗ് പൊസിഷനും പെര്‍ഫോമന്‍സും എഞ്ചിന് 650 നെ റൈഡർമാരുടെ പ്രിയങ്കരനാക്കുന്നു. ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇക്കോണോമിക്കൽ റൈഡിംഗ് ഇൻഡിക്കേറ്റർ, അസിസ്റ്റ് സ്ലിപ്പർ ക്ലച്ച് എന്നിവ വാഹനത്തിന്റെ ആകര്‍ഷണീയതകളാണ്. ഉപഭോക്താകൾക്കായി ഇന്ത്യയിലുടനീളം പുതിയ നിന്‍ജ 650 മോഡലിന് ബുക്കിംഗ് സൌകര്യം ഒരുക്കിയിട്ടുണ്ട്.

Related articles

See all
Auto

സുസുക്കി വി സ്റ്റോം ഇന്ത്യന്‍ നിരത്തിലേക്ക്

Auto

ഫൊര്‍ച്യൂണറിനും ക്രിസ്റ്റയ്ക്കും ടൊയോട്ടയുടെ പിന്‍വിളി

Auto

XC 90 ഹൈബ്രിഡ് മോഡല്‍ ഇന്ത്യയില്‍ നിര്‍മിക്കാനൊരുങ്ങി വോൾവോ

Auto

TVS XL 100 i ടച്ച് സ്റ്റാർട്ട് മോഡല്‍ വിപണിയില്‍

Save your stories

Sign in