Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യൂട്യൂബർ അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും; കാറിൽ നിന്ന് എയർഗണ്ണും കണ്ടെത്തി

യൂട്യൂബർ അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും; കാറിൽ നിന്ന് എയർഗണ്ണും കണ്ടെത്തി

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് തുടർച്ചയായി അപകടങ്ങൾ സൃഷ്ടിച്ച കേസിൽ പിടിയിലായ പ്രമുഖ സിനിമാ വ്ലോഗറും യൂട്യൂബറുമായ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. വിഷയത്തിൽ തുടർനടപടികൾ ആരംഭിച്ചതായും മോട്ടോർ വാഹന വകുപ്പിന് (MVD) ഉടൻ റിപ്പോർട്ട് കൈമാറുമെന്നും നടക്കാവ് സർക്കിൾ ഇൻസ്പെക്ടർ ജംഷീദ് വ്യക്തമാക്കി. 

അതിനിടെ, കസ്റ്റഡിയിലെടുത്ത അശ്വന്ത് കോക്കിന്റെ ഥാർ എസ്.യു.വിയിൽ നടക്കാവ് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ എയർഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെടുത്തു. തിങ്കളാഴ്ച വൈകീട്ട് 7.30-ഓടെ എരഞ്ഞിപ്പാലം മിനി ബൈപ്പാസിലായിരുന്നു കേസിനാസ്പദമായ സംഭവം. അശ്വന്ത് കോക്ക് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഒരു കാറിലും നാല് ബൈക്കുകളിലും കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലുമാണ് ഥാർ ഇടിച്ചുകയറിയത്.

അപകടത്തെ തുടർന്ന് നാട്ടുകാരും മറ്റ് വാഹന ഉടമകളും ചേർന്ന് വാഹനം തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസിനോടും ഇയാൾ തട്ടിക്കയറി. തുടർന്ന് വിവിധ വാഹന ഉടമകളുടെ പരാതിയിൽ കേസെടുത്ത നടക്കാവ് പോലീസ് അശ്വന്ത് കോക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.


Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Save your stories

Sign in