Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മദ്യം നല്‍കി, ബലമായി ബീഡി വലിപ്പിച്ചു; കോട്ടയത്ത് ആഭിചാരക്രിയയുടെ മറവില്‍ യുവതിക്ക് ക്രൂരപീഡനം; ഭര്‍ത്താവടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മദ്യം നല്‍കി, ബലമായി ബീഡി വലിപ്പിച്ചു; കോട്ടയത്ത് ആഭിചാരക്രിയയുടെ മറവില്‍ യുവതിക്ക് ക്രൂരപീഡനം; ഭര്‍ത്താവടക്കം മൂന്നുപേര്‍ അറസ്റ്റില്‍
  കോട്ടയം തിരുവഞ്ചൂരില്‍ ആഭിചാരക്രിയയുടെ മറവില്‍ യുവതിക്ക് മണിക്കൂറുകള്‍ നീളുന്ന ശാരീരിക മാനസിക പീഡനം. സംഭവത്തില്‍ ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നുപേര്‍ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശി ശിവദാസ്, യുവതിയുടെ ഭര്‍ത്താവായ മണര്‍കാട് തിരുവഞ്ചൂര്‍ സ്വദേശി അഖില്‍ദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിവരെയാണ് ഇന്നലെ മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്ന് പറഞ്ഞ് അഖിലിന്റെ അമ്മയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ശിവന്‍ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി വീട്ടിലെത്തി ആഭിചാരക്രിയകള്‍ നടത്തിയത്. ഈ മാസം രണ്ടാം തീയതി ആയിരുന്നു സംഭവം. പകല്‍ 11 മണിമുതല്‍ രാത്രി 9 മണി വരെ മണിക്കൂറുകള്‍ നീണ്ട ആഭിചാരക്രിയകള്‍ നടത്തുകയായിരുന്നു. ഇതിനിടെ യുവതിക്ക് മദ്യം നല്‍കിയ ശേഷം ബലമായി ബീഡി വലിപ്പിക്കുകയും, ഭസ്മം കഴിപ്പിക്കുകയും, ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിക്കുന്നതുള്‍പ്പടെ മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ആയിരുന്നു. യുവതിയുടെ മാനസികനില തകരാറിലായതിനെ തുടര്‍ന്ന് ഇവരുടെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ സംഭവത്തിലെ കൂട്ടുപ്രതികളായ അഖിലിന്റെ അമ്മയും മറ്റു പ്രതികളും ഒളിവിലാണ്. മേല്‍ നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in