Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വന്യജീവി ആക്രമണം; ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടിയെടുക്കണം; കെ.സി വേണുഗോപാൽ എം.പി

വന്യജീവി ആക്രമണം; ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടിയെടുക്കണം; കെ.സി വേണുഗോപാൽ എം.പി
ന്യൂഡല്‍ഹി: കേരളത്തിൽ ജനവാസ മേഖലകളിൽ വന്യജീവികളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്ത് നൽകി. വനംവകുപ്പ് പുറത്തിറക്കിയ 2020-21 ലെ അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 8017 മനുഷ്യ-വന്യജീവി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 637 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 18 മാസത്തിനിടെ 123 മനുഷ്യജീവനുകളും നഷ്ടമായി. കാട്ടാന കാട്ടുപോത്ത് തുടങ്ങിയവ ജനവാസമേഖലകളിൽ ഇറങ്ങുന്നത് പതിവ് കാഴ്ചയായി. സമീപ ദിവസങ്ങളിൽ കോട്ടയം, കൊല്ലം ജില്ലകളിൽ കാട്ടുപന്നിയുടെയും കടുവയുടെയും ആക്രമണത്തിൽ മൂന്നു പേരും മരണപ്പെട്ടു. വന്യജീവികളുടെ ആക്രമണത്തിൽപ്പെട്ട ദുരിതബാധിതരായ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായുള്ള 8000-ത്തോളം അപേക്ഷകൾ ഇപ്പോഴും തീർപ്പാക്കാതെ കിടക്കുന്നുവെന്നും കെ.സി വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in