Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഒഡീഷ മുഖ്യമന്ത്രിക്കെതിരെ കേസുകളില്ലാത്തത് എന്തുകൊണ്ട്? പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയായതുകൊണ്ട്'; രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

'ഒഡീഷ മുഖ്യമന്ത്രിക്കെതിരെ കേസുകളില്ലാത്തത് എന്തുകൊണ്ട്? പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയായതുകൊണ്ട്'; രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി
  ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്ന് രാഹുൽ ഗാന്ധി. ഒഡീഷയിൽ ബിജെഡിയും ബിജെപിയും ഉണ്ട്. അവർ ഒരേ തരത്തിലുള്ളവരാണെന്നും രണ്ടുപേരും ഒരുമിച്ചാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.  ഒഡീഷയിലെ ജനങ്ങളുടെ പണവും ഖനികളും സ്വത്തും അപഹരിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. ബിജെപിക്കെതിരെ പോരാടുകയാണെങ്കില്‍ ഒഡീഷ മുഖ്യമന്ത്രിക്കെതിരെ കേസുകളില്ലാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. "ബിജെപിക്കെതിരെ ഞാന്‍ പോരാടുന്നു. അവർ എനിക്കെതിരെ 24 കേസുകൾ ചുമത്തി. അവർ എന്‍റെ ലോക്സഭാ സീറ്റ് തട്ടിയെടുത്തു. ഇഡി എന്നെ 50 മണിക്കൂർ ചോദ്യം ചെയ്തു. എന്നാൽ നവീൻ പട്‌നായിക്ക് ബിജെപിക്കെതിരെ പോരാടിയെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ കേസെടുക്കുന്നില്ല. കാരണം വ്യക്തമാണ്. ബിജെഡിയുടെ നവീൻ പട്‌നായിക്ക് ഇവിടെ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒഡീഷയിലെ ജനങ്ങളുടെ പണവും ഖനികളും സ്വത്തും അപഹരിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം" - രാഹുല്‍ ഗാന്ധി പറഞ്ഞു. ഒഡീഷയിലെ ബാലാസോറില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

Related articles

See all
Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Save your stories

Sign in