Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വാട്സ്ആപ്പിൽ ഇനി ‘സ്‌കാം അലേർട്ട്’; തട്ടിപ്പ് സന്ദേശങ്ങൾ എഐ തിരിച്ചറിയും

വാട്സ്ആപ്പിൽ ഇനി ‘സ്‌കാം അലേർട്ട്’; തട്ടിപ്പ് സന്ദേശങ്ങൾ എഐ തിരിച്ചറിയും

അജ്ഞാത നമ്പറുകളിൽ നിന്നുള്ള സംശയാസ്പദമായ സന്ദേശങ്ങൾ തിരിച്ചറിഞ്ഞ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപയോക്താക്കളുടെ സുരക്ഷ ശക്തമാക്കാൻ വാട്സ്ആപ്പ് പുതിയ ഫീച്ചർ പരീക്ഷിക്കുന്നത്. ‘സ്‌കാം അലേർട്ട്’ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം സംശയാസ്പദമായ സന്ദേശങ്ങളും സംഭാഷണ രീതികളും വിശകലനം ചെയ്ത് തട്ടിപ്പിനുള്ള സാധ്യതയുണ്ടെങ്കിൽ ഉപയോക്താവിന് മുന്നറിയിപ്പ് നൽകും.

ഫോണിലെ എഐ അധിഷ്ഠിത മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫീച്ചർ പ്രവർത്തിക്കുക. അപരിചിത നമ്പറുകളിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളിലെ ഭാഷ, ആശയവിനിമയ രീതി, സംഭാഷണത്തിലെ വിവിധ ഘടകങ്ങൾ എന്നിവ പരിശോധിച്ച് സാധാരണയായി തട്ടിപ്പുകാർ പിന്തുടരുന്ന രീതികളുമായി താരതമ്യം ചെയ്യും. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കുന്നത്. സന്ദേശങ്ങളുടെ വിശകലനം ഉപയോക്താവിന്റെ ഫോണിൽ തന്നെ നടക്കും. അതിനാൽ സന്ദേശങ്ങൾ വിശകലനത്തിനായി വാട്സ്ആപ്പിന്റെയോ മാതൃകമ്പനിയായ മെറ്റയുടെയോ സെർവറുകളിലേക്ക് അയക്കേണ്ടതില്ല.

ഈ സംവിധാനത്തിന് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനെയും ബാധിക്കില്ല. മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളിൽ നിന്നുള്ള വിവരങ്ങളും ഉപയോക്താക്കളുടെ പരാതികളിൽനിന്നുള്ള ഡാറ്റയും അടിസ്ഥാനമാക്കിയാണ് എഐ മോഡൽ പരിശീലിപ്പിച്ചിരിക്കുന്നതെന്നാണ് വാട്സ്ആപ്പ് അറിയിക്കുന്നത്. ഒരു സന്ദേശം തട്ടിപ്പുമായി ബന്ധപ്പെട്ടതാകാമെന്ന് എഐ കണ്ടെത്തിയാൽ ഉപയോക്താവിന് മുന്നറിയിപ്പ് ലഭിക്കും. തുടർന്ന് സന്ദേശം അയച്ചയാളെ ബ്ലോക്ക് ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാം. മുന്നറിയിപ്പ് അവഗണിച്ച് സംഭാഷണം തുടരാനുള്ള ഓപ്ഷനും ഉപയോക്താവിന് ലഭിക്കും.

തെറ്റായ മുന്നറിയിപ്പാണ് ലഭിച്ചതെന്ന് ഉപയോക്താവിന് തോന്നുന്നുവെങ്കിൽ ചാറ്റിനെ ‘ട്രസ്റ്റഡ്’ ആയി അടയാളപ്പെടുത്താനും കഴിയും. തുടർന്ന് ആ ചാറ്റിൽ സമാനമായ മുന്നറിയിപ്പുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. പുതിയ ഫീച്ചർ നിലവിൽ ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലാണ്. തിരഞ്ഞെടുത്ത വളരെ കുറച്ച് ഉപയോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ഇത് ലഭ്യമാക്കിയിരിക്കുന്നത്. സംവിധാനം കൃത്യമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം കൂടുതൽ ഉപയോക്താക്കളിലേക്ക് ഫീച്ചർ വ്യാപിപ്പിക്കാനാണ് മെറ്റയുടെ നീക്കം.

ഓൺലൈൻ തട്ടിപ്പുകാർ പുതിയ രീതികൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വാട്സ്ആപ്പിന്റെ പുതിയ എഐ അധിഷ്ഠിത സുരക്ഷാ സംവിധാനം ഉപയോക്താക്കളെ സംശയാസ്പദമായ സന്ദേശങ്ങൾ തിരിച്ചറിയാനും തട്ടിപ്പുകളിൽ നിന്ന് അകന്നുനിൽക്കാനും കൂടുതൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Related articles

See all
Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

Popular News

വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷയുമായി 'റെസ്ട്രിക്റ്റഡ് ചാറ്റ്'; പുതിയ ഫീച്ചറുമായി മെറ്റ

Popular News

ക്രിയേറ്റർമാർക്ക് ഇനി കോടികളുടെ കമ്മീഷൻ! ആമസോണും എഐ ഫീച്ചറുകളുമായി യൂട്യൂബ് ഷോപ്പിംഗ് വിപു...

Save your stories

Sign in