Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ക്രിയേറ്റർമാർക്ക് ഇനി കോടികളുടെ കമ്മീഷൻ! ആമസോണും എഐ ഫീച്ചറുകളുമായി യൂട്യൂബ് ഷോപ്പിംഗ് വിപുലീകരിക്കുന്നു

ക്രിയേറ്റർമാർക്ക് ഇനി കോടികളുടെ കമ്മീഷൻ! ആമസോണും എഐ ഫീച്ചറുകളുമായി യൂട്യൂബ് ഷോപ്പിംഗ് വിപുലീകരിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാർക്കായി യൂട്യൂബ് ഷോപ്പിംഗ് സംവിധാനങ്ങളും എഐ ഫീച്ചറുകളും വിപുലീകരിച്ചു. ഉത്സവകാല വിൽപ്പന മുന്നിൽക്കണ്ട് യൂട്യൂബ് ഷോപ്പിംഗ് അഫിലിയേറ്റ് പദ്ധതിയിലേക്ക് ആമസോണിനെക്കൂടി ഉൾപ്പെടുത്തി. ഇതിനുപുറമെ അജിയോ, മീഷോ, സ്നാപ്ഡീൽ, ടാറ്റാ ക്ലിക്ക് തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളും പുതിയതായി ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഫ്ലിപ്കാർട്ട്, മിന്ത്ര, നൈക തുടങ്ങിയവ നേരത്തെ തന്നെ യൂട്യൂബ് ഷോപ്പിംഗുമായി സഹകരിക്കുന്നുണ്ട്. യൂട്യൂബ് പാർട്ണർ പ്രോഗ്രാമിലുള്ള ക്രിയേറ്റർമാർക്ക് തങ്ങളുടെ വീഡിയോകളിലൂടെയോ ഷോർട്സിലൂടെയോ ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്ത് കമ്മീഷൻ നേടാൻ ഇതിലൂടെ സാധിക്കും.

ഇന്ത്യയിൽ യൂട്യൂബ് ഷോപ്പിംഗ് വഴി ക്രിയേറ്റർമാർ നേടുന്ന വരുമാനത്തിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ ക്രിയേറ്റർമാരുടെ ശരാശരി അഫിലിയേറ്റ് വരുമാനം 160 ശതമാനത്തിലധികം വർധിച്ചതായി യൂട്യൂബ് വ്യക്തമാക്കി. ഇന്ത്യയിൽ 450 ദശലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ ഷോപ്പിംഗ് സംബന്ധമായ ഉള്ളടക്കങ്ങൾ തിരയുന്നുണ്ട്. കൂടാതെ, ഷോപ്പിംഗ് വീഡിയോകൾ കാണുന്ന സമയത്തിൽ 55 ശതമാനത്തിന്റെ വർധനവുണ്ടായി എന്നും യൂട്യൂബ് അറിയിച്ചു.

പ്രേക്ഷകർക്കായി പുതിയ എഐ സംവിധാനങ്ങളും യൂട്യൂബ് അവതരിപ്പിച്ചു. ഇനി മുതൽ വീഡിയോ കാണുന്നതിനിടെ വാച്ച് പേജിൽ നിന്ന് നേരിട്ട് ചാറ്റ്ബോട്ട് മാതൃകയിൽ ഉൽപ്പന്നത്തിന്റെ സവിശേഷതകളെക്കുറിച്ച് എഐയോട് ചോദിച്ചറിയാം. ടെലിവിഷനിൽ യൂട്യൂബ് ഉപയോഗിക്കുമ്പോൾ വോയ്സ് കമാൻഡുകളിലൂടെയും ഈ വിവരങ്ങൾ നേടാം. കൂടാതെ, വിദേശ പ്രേക്ഷകർക്ക് അവരുടെ പ്രാദേശിക കറൻസിയിലും റീട്ടെയിലർ ഓഫറുകളിലും ഉൽപ്പന്ന ടാഗുകൾ കാണിക്കാനുള്ള സംവിധാനവും നിലവിൽ വന്നു. ഇത് വിദേശക്കാരായ പ്രേക്ഷകരിൽ നിന്നും ഇന്ത്യൻ ക്രിയേറ്റർമാർക്ക് കമ്മീഷൻ ഉറപ്പാക്കും.

ന്യൂയോർക്കിൽ നടന്ന 'മെയ്ഡ് ഓൺ യൂട്യൂബ്' ഇവന്റിൽ എഐ അധിഷ്ഠിതമായ പുതിയ ക്രിയേറ്റർ ടൂളുകളും കമ്പനി പ്രഖ്യാപിച്ചു. ബ്രാൻഡുകളുമായി സഹകരിക്കാനും ക്യാമ്പെയ്നുകൾ ആസൂത്രണം ചെയ്യാനും സഹായിക്കുന്ന പുതിയ എഐ ഫീച്ചറുകൾ അവതരിപ്പിച്ചു. എഐ ഉപയോഗിച്ച് ഡൈനാമിക് തമ്പ്‌നെയിലുകൾ നിർമ്മിക്കാനും, ജെമിനി (Gemini) പിന്തുണയോടെ സംഭാഷണങ്ങളിലൂടെ ഷോർട്സുകളും വീഡിയോകളും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം എത്തും. ശബ്ദവും മുഖവും തിരിച്ചറിഞ്ഞ് വ്യാജമായി ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള സാങ്കേതികവിദ്യയും കൂടുതൽ വിപുലീകരിക്കും.

Related articles

See all
Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

‘80കളിൽ ഇവർ എങ്ങനെയിരിക്കും?’; താരങ്ങളും നേതാക്കളും റെട്രോ ലുക്കിൽ, വൈറലായി AI ട്രെൻഡ്

Popular News

ഇനി സിം കാർഡുകൾ ഇഷ്ടംപോലെ എടുക്കാനാകില്ല; 9 കണക്ഷൻ പരിധി കർശനമാക്കി കേന്ദ്രം, പുതിയ നിയമം...

Popular News

ബാറ്ററിയിൽ ‘മാസ്’, ഡിസ്പ്ലേയിലും ‘ക്ലാസ്’; iQOO Z11 ഇന്ത്യയിൽ എത്തി

Save your stories

Sign in