Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

9:16 ചിത്രങ്ങൾ ഇനി എഐയിൽ എളുപ്പം; വാട്സ്ആപ്പിൽ പുതിയ ‘ഫോട്ടോ എക്സ്പാൻഷൻ’ ഫീച്ചർ

9:16 ചിത്രങ്ങൾ ഇനി എഐയിൽ എളുപ്പം; വാട്സ്ആപ്പിൽ പുതിയ ‘ഫോട്ടോ എക്സ്പാൻഷൻ’ ഫീച്ചർ

ന്യൂഡൽഹി: ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി എഐ അധിഷ്ഠിത പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ചിത്രങ്ങളെ 9:16 ഫോർമാറ്റിലേക്ക് വിപുലീകരിക്കാൻ സഹായിക്കുന്ന ‘ഫോട്ടോ എക്സ്പാൻഷൻ’ ടൂളാണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. ഡ്രോയിങ് എഡിറ്ററിനുള്ളിൽ നേരിട്ട് ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

ഫോട്ടോ എക്സ്പാൻഷൻ ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. ആൻഡ്രോയിഡ് 2.26.33.2-നുള്ള വാട്സ്ആപ്പ് ബീറ്റയിലാണ് പുതിയ ടൂൾ കണ്ടെത്തിയതെന്ന് വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ട്രാക്ക് ചെയ്യുന്ന WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ഡ്രോയിങ് എഡിറ്റർ തുറന്ന ശേഷം ഫിൽട്ടർ വിഭാഗത്തിലൂടെയോ ചാറ്റുകളിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലും ഫീച്ചർ ഉപയോഗിക്കാനാകുമെന്നാണ് സൂചന. ഡ്രോയിങ് എഡിറ്ററിൽ ‘Animate’, ‘Background’ എന്നീ ഓപ്ഷനുകൾക്കൊപ്പം ‘Expansion’ ടൂളും ലഭിച്ചേക്കും.

‘Expansion’ തിരഞ്ഞെടുത്താൽ മെറ്റാ എഐ ചിത്രം വിശകലനം ചെയ്ത് അതിലെ ഉള്ളടക്കം സ്വാഭാവികമായി വിപുലീകരിക്കുകയും 9:16 അനുപാതത്തിന് അനുയോജ്യമായ രീതിയിൽ പുതിയ ഭാഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ലഭിക്കുന്ന ഫലം ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഉപയോക്താക്കൾക്ക് ടൂൾ വീണ്ടും ഉപയോഗിച്ച് മറ്റൊരു ഫലം സൃഷ്ടിക്കാനും സാധിക്കും. ചാറ്റുകൾക്കും സ്റ്റാറ്റസ് അപ്ഡേറ്റുകൾക്കുമായി ഫീച്ചർ ലഭ്യമാക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. ആദ്യഘട്ടത്തിൽ സ്റ്റാറ്റസ് അപ്ഡേറ്റുകളിലാകും ഫീച്ചർ ലഭ്യമാകുകയെന്നാണ് റിപ്പോർട്ട്. പിന്നീട് ചാറ്റുകളിലേക്കും വ്യാപിപ്പിച്ചേക്കും.

ഫുൾ സ്ക്രീൻ ഉള്ളടക്കത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് അനുപാതമായ 9:16 ഫോർമാറ്റിൽ ചിത്രങ്ങൾ എളുപ്പത്തിൽ ക്രമീകരിക്കാൻ ഈ ഫീച്ചർ സഹായിക്കും. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ളതിനാൽ എല്ലാ ഉപയോക്താക്കൾക്കും ഫീച്ചർ ലഭിക്കാൻ സമയമെടുക്കും. വരും ദിവസങ്ങളിൽ കൂടുതൽ വാട്സ്ആപ്പ് ബീറ്റാ ടെസ്റ്റർമാർക്ക് ഫീച്ചർ ലഭിച്ചേക്കുമെന്നാണ് സൂചന.



Related articles

See all
Popular News

ഇനി സിം കാർഡുകൾ ഇഷ്ടംപോലെ എടുക്കാനാകില്ല; 9 കണക്ഷൻ പരിധി കർശനമാക്കി കേന്ദ്രം, പുതിയ നിയമം...

Popular News

വാട്സ്ആപ്പിൽ ഇനി ‘സ്‌കാം അലേർട്ട്’; തട്ടിപ്പ് സന്ദേശങ്ങൾ എഐ തിരിച്ചറിയും

Popular News

ഇനി ക്യുആർ കോഡിലേക്ക് നോക്കിയാൽ മാത്രം മതി; വോയിസ് കമാൻഡിൽ പണമടയ്ക്കാം, 'ജിയോ ഗ്ലാസസ്' അവത...

Popular News

37,700 കോടിയുടെ മെഗാ ഐ.പി.ഒ; ഹ്യുണ്ടായുടെ റെക്കോർഡ് തകർക്കാൻ ജിയോ പ്ലാറ്റ്‌ഫോംസ് വരുന്നു

Save your stories

Sign in