Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പൊള്ളയായ വാഗ്ദാനങ്ങളല്ല, കൊവിഡ് വ്യാപനം തടയാനുള്ള പ്രതിവിധിയാണാവശ്യം' : കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

'പൊള്ളയായ വാഗ്ദാനങ്ങളല്ല, കൊവിഡ് വ്യാപനം തടയാനുള്ള പ്രതിവിധിയാണാവശ്യം' : കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
  ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചകള്‍ക്കെതിരെ വീണ്ടും വിമർശനവുമായി രാഹുല്‍ ഗാന്ധി. കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള പ്രതിവിധിയാണാവശ്യമെന്നും പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ വിമർശനം. 'ഞാന്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍റൈനിലാണ്. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൊവിഡ് ദുരന്തത്തിന്‍റെ കഥകളാണ് കേള്‍ക്കുന്നത്. ഇന്ത്യക്ക് മുന്നില്‍ കൊവിഡ് പ്രതിസന്ധി മാത്രമല്ല ഇപ്പോഴുള്ളത്. ഇതിനൊപ്പം സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ കൂടി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൊവിഡ് പ്രതിസന്ധിക്കുളള പ്രതിവിധിയാണാവശ്യം അല്ലാതെ പൊള്ളയായ വാഗ്ദാനങ്ങളല്ല' - രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും അതിനെ നേരിടാന്‍ കാര്യക്ഷമമായ പ്രവർത്തനം നടത്താന്‍ കേന്ദ്രത്തിന് കഴിയുന്നില്ല. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയം രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണെന്നും വിമർശനം ഉയർന്നുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ വാചകക്കസർത്തിനപ്പുറം ചിട്ടയായ പ്രവർത്തനങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന പരാതി. https://twitter.com/RahulGandhi/status/1385092590387830786

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in