Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഒക്ടോബർ 10 മുതൽ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഒക്ടോബർ 10 മുതൽ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കുമെതിരെ ശക്തമായ രാജ്യവ്യാപക ജനകീയ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസും 'ഇന്ത്യാ' മുന്നണിയും രൂപം നൽകിയതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ജനങ്ങളെ വഞ്ചിക്കുന്ന 'ചീറ്റിംഗ് കമ്മീഷൻ ഓഫ് ഇന്ത്യ'യായി മാറിയിരിക്കുകയാണെന്നും, ഗ്യാനേഷ് കുമാർ രാജിവെച്ച് സ്ഥാനത്തുനിന്ന് മാറുന്നില്ലെങ്കിൽ അദ്ദേഹത്തെ കസേരയിൽനിന്ന് താഴെയിറക്കാൻ വേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കുന്നതിനായി ചേർന്ന യോഗത്തിൽ പി.സി.സി പ്രസിഡന്റുമാരും ഭാരവാഹികളും പോഷകസംഘടനകളുടെ അധ്യക്ഷന്മാരും പങ്കെടുത്തു.

ജനങ്ങളുടെ വോട്ടവകാശം പുനഃസ്ഥാപിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമായി വിപുലമായ സമരപരിപാടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബർ 10 മുതൽ 20 വരെ രാജ്യത്തെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും ആയിരക്കണക്കിന് ആളുകളെ പങ്കാളികളാക്കിക്കൊണ്ട് ബൈക്ക് റാലി, സൈക്കിൾ റാലി അല്ലെങ്കിൽ പദയാത്ര സംഘടിപ്പിക്കും. ഗ്യാനേഷ് കുമാറിന്റെ രാജിയും അദ്ദേഹത്തിന് സംരക്ഷണം നൽകുന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിലപാടുകൾക്കെതിരെയുമാണ് ഈ പ്രക്ഷോഭം നയിക്കുന്നത്. നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പന്തലുകളിൽ ആവശ്യമായ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ഒക്ടോബർ 25 മുതൽ നവംബർ 25 വരെ 'വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ' എന്ന മുദ്രാവാക്യമുയർത്തി ഒരു മാസം നീണ്ടുനിൽക്കുന്ന വിപുലമായ ക്യാമ്പയിൻ നടക്കും. വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട 13 കോടി 30 ലക്ഷം വോട്ടർമാരെ കണ്ടെത്തി സംഘടിപ്പിക്കുകയും അവരുടെ വോട്ടുകൾ പുനഃസ്ഥാപിക്കാൻ ബൂത്ത് അടിസ്ഥാനത്തിൽ 'വോട്ട് രക്ഷാ വോളണ്ടിയർമാരെ'  നിയോഗിക്കുകയും ചെയ്യും. തുടർന്ന് നവംബർ 1-ന് 'ഇന്ത്യാ' സഖ്യത്തിന്റെ വമ്പൻ റാലി സംഘടിപ്പിക്കും. നവംബർ 25, 26 തീയതികളിൽ ആറ് പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ ഡൽഹിക്ക് സമീപമുള്ള ആറ് നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് വോളണ്ടിയർമാരെയും വാഹനങ്ങളെയും അണിനിരത്തി 'ഡൽഹി ചലോ' യാത്ര നടത്തും. ഭരണഘടനാ ദിനമായ നവംബർ 26-നാണ് ഈ യാത്ര ഡൽഹിയിൽ എത്തിച്ചേരുക.

പ്രതിഷേധത്തിന്റെ ഭാഗമായി പാർലമെന്റിൽ നിന്ന് ഇലക്ഷൻ കമ്മീഷനിലേക്ക് എം.പിമാർ മാർച്ച് നടത്തുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. ഗ്യാനേഷ് കുമാർ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ് കേസുകൾ പുനരന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇലക്ഷൻ കമ്മീഷന്റെ ക്രമക്കേടുകൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം രാഷ്ട്രപതിയെ കാണാൻ സമയം തേടിയിട്ടുണ്ടെന്നും ജനാധിപത്യ സംരക്ഷണത്തിനായുള്ള ഈ സമരത്തെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചാലും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Save your stories

Sign in