ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഉജ്ജ്വല പ്രകടനത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ താരം വിത്യ രാംരാജ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പി.ടി. ഉഷയുടെ പേരിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് വിത്യ മറികടന്നു.
1984-ലെ ലോസ് ആഞ്ചലീസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡ് എന്ന സമയമാണ് വിത്യ തിരുത്തിയെഴുതിയത്. നഗോയ ഏഷ്യൻ ഗെയിംസിലെ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ 54.75 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ട് വെങ്കല മെഡൽ സ്വന്തമാക്കിയാണ് വിത്യ ഈ അവിസ്മരണീയ നേട്ടം സ്വന്തം പേരിൽ കുറിച്ചത്.
നേരത്തെ 2023-ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിന്റെ ഹീറ്റ്സിൽ 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്തുകൊണ്ട് വിത്യ പി.ടി. ഉഷയുടെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. എന്നാൽ ഇക്കുറി ആ സമയം പൂർണ്ണമായും മറികടന്ന് പുതിയ ദേശീയ റെക്കോർഡ് കുറിക്കാൻ താരത്തിന് സാധിച്ചു.