Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലിജോമോൾ നായികയായി വിജയ് സേതുപതിക്കൊപ്പം ,അറ്റ്‌ലി നിർമിക്കുന്ന 'ബത്ത'യുടെ ട്രെയിലർ പുറത്ത്

ലിജോമോൾ നായികയായി വിജയ് സേതുപതിക്കൊപ്പം ,അറ്റ്‌ലി നിർമിക്കുന്ന 'ബത്ത'യുടെ ട്രെയിലർ പുറത്ത്

വിജയ് സേതുപതി കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം ‘ബത്ത’യുടെ ട്രെയിലർ പുറത്തിറങ്ങി. ബാലാജി തരണീധരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രശസ്ത സംവിധായകൻ അറ്റ്‌ലിയാണ് അവതരിപ്പിക്കുന്നത്. ലിജോമോൾ ജോസ് നായികയായി എത്തുന്ന ഈ ചിത്രം പ്രിയ അറ്റ്‌ലി, മുറാദ് ഖേതാനി എന്നിവർ ചേർന്ന് സിനി വൺ സ്റ്റുഡിയോസ്, എ ഫോർ ആപ്പിൾ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമിക്കുന്നത്.

1980-കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സ്റ്റൈലിഷ് റെട്രോ ലുക്കിലാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത്. ആക്ഷനും വൈകാരിക നിമിഷങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന 'ബത്ത'യ്ക്ക് സായ് അഭയങ്കറാണ് സംഗീതം പകരുന്നത്. ചിത്രം വരുന്ന ഒക്ടോബർ 1-ന് ആഗോളവ്യാപകമായി തിയേറ്ററുകളിൽ എത്തും.

തമിഴിൽ വൻ വിജയങ്ങളായ ‘നടുവുല കൊഞ്ചം പക്കാതെ കാണോം’, ‘സീതാകാതി’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും സംവിധായകൻ ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും 'ബത്ത'യ്ക്കുണ്ട്.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Save your stories

Sign in