Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിജയ്ക്ക് വന്‍ തിരിച്ചടി: 'ജനനായകന്‍' റിലീസിന് മുന്നേ കണ്ടത് 1.2 കോടി ആളുകള്‍; പ്രതികളുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി

വിജയ്ക്ക് വന്‍ തിരിച്ചടി: 'ജനനായകന്‍' റിലീസിന് മുന്നേ കണ്ടത് 1.2 കോടി ആളുകള്‍; പ്രതികളുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് തീയേറ്റര്‍ റിലീസ് വൈകുന്ന വിജയ് ചിത്രം 'ജനനായകന്റെ' വ്യാജപതിപ്പ് ഓണ്‍ലൈനില്‍ വന്‍തോതില്‍ പ്രചരിച്ചതായി പോലീസ്. ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ 1.2 കോടി ആളുകള്‍ ഓണ്‍ലൈനിലൂടെ വ്യാജപതിപ്പ് കണ്ടതായി ചെന്നൈ പോലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സൈബര്‍ ക്രൈം വിഭാഗം ഈ വിവരങ്ങള്‍ കോടതിക്ക് കൈമാറിയത്. പോലീസിന്റെ വാദങ്ങള്‍ കണക്കിലെടുത്ത കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.

നടന്‍ വിജയ്യുടെ അവസാന ചിത്രം എന്ന വിശേഷണത്തോടെയെത്തുന്ന 'ജനനായകന്‍' ജനുവരി ഒന്‍പതിനാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതിനിടയിലാണ് ചിത്രത്തിന്റെ പൂര്‍ണ്ണരൂപം ഓണ്‍ലൈനിലൂടെ ചോര്‍ന്നത്.

സിനിമ ചോര്‍ന്ന സംഭവത്തില്‍ ഫ്രീലാന്‍സ് എഡിറ്ററായ മുഖ്യപ്രതിയടക്കം മൂന്ന് പേരെ ചെന്നൈ പോലീസ് സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ചിത്രത്തിന്റെ ജോലികളുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്റ്റുഡിയോയില്‍ എത്തിയ മുഖ്യപ്രതി, അവിടെ വെച്ച് 'ജനനായകന്‍' സിനിമയുടെ റീല്‍സ് അനധികൃതമായി പകര്‍ത്തി വ്യാജപതിപ്പ് നിര്‍മ്മിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.

ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച ആറ് പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം ഒന്‍പതായി. മുന്‍പ്, കോയമ്പത്തൂരില്‍ ഈ ചിത്രം നിയമവിരുദ്ധമായി തത്സമയം പ്രദര്‍ശിപ്പിച്ച പ്രാദേശിക കേബിള്‍ ടിവി ഓപ്പറേറ്റര്‍ എസ്. പളനിസാമിയെ തമിഴക വെട്രി കഴകം പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് കമ്പ്യൂട്ടറുകളും നാല് ഹാര്‍ഡ് ഡിസ്‌കുകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, ചിത്രവുമായി ബന്ധപ്പെട്ട നിയമതര്‍ക്കങ്ങള്‍ പരിഹരിച്ച് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉടന്‍ ലഭ്യമാക്കുമെന്നാണ് നിര്‍മ്മാതാക്കളോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related articles

See all
Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Save your stories

Sign in