Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിക്ഷേപം തേടി വിജയ് ബ്രിട്ടനിലേക്ക്; യാത്ര സെപ്റ്റംബർ 10ന്

നിക്ഷേപം തേടി വിജയ് ബ്രിട്ടനിലേക്ക്; യാത്ര സെപ്റ്റംബർ 10ന്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടൻ വിജയ് ആദ്യമായി വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. സംസ്ഥാനത്തേക്ക് വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ ഭാഗമായി വിജയ് സെപ്റ്റംബർ 10ന് ബ്രിട്ടനിലേക്ക് പുറപ്പെടും.

സെപ്റ്റംബർ 10 മുതൽ 16 വരെ ഒരാഴ്ചയോളം ബ്രിട്ടനിൽ വിവിധ പരിപാടികളിൽ വിജയ് പങ്കെടുക്കും. വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി തമിഴ്നാട്ടിലെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനാണ് പ്രധാനമായും യാത്ര ലക്ഷ്യമിടുന്നത്.

അടുത്തിടെ തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ബ്രിട്ടൻ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയും നിക്ഷേപസാധ്യതകൾ തേടി യുകെയിലേക്ക് പോകുന്നത്.

അതേസമയം, തമിഴ്നാട് വ്യവസായ മന്ത്രി കീർത്തനയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സെപ്റ്റംബർ 4ന് തായ്‌വാനിലേക്ക് യാത്ര തിരിക്കും. തായ്‌വാനിലെ വ്യവസായ മേഖലകളുമായും നിക്ഷേപകരുമായും ചർച്ചകൾ നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.

യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ 2026 ജൂലൈ 15ന് ഒപ്പുവെച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-നിക്ഷേപ സാധ്യതകൾ കൂടുതൽ ശക്തമായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തേക്ക് കൂടുതൽ വ്യാവസായിക നിക്ഷേപങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുടെ ബ്രിട്ടൻ സന്ദർശനങ്ങൾ.



Related articles

See all
Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

'ലെഹ്‌രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്‌കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി...

Save your stories

Sign in