Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബി.ജെ.പിയുടെ ആ നുണയും പൊളിഞ്ഞു; ആത്മഹത്യക്ക് അയ്യപ്പനുമായി ബന്ധമില്ല; വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്

ബി.ജെ.പിയുടെ ആ നുണയും പൊളിഞ്ഞു; ആത്മഹത്യക്ക് അയ്യപ്പനുമായി ബന്ധമില്ല; വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്
തിരുവനന്തപുരം: ബി.ജെ.പി 'ബലിദാനി' പരിവേഷം നല്‍കി ഹര്‍ത്താല്‍ പ്രഖ്യാപിച്ച വേണുഗോപാലന്‍ നായരുടെ മരണ മൊഴി പുറത്ത്. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പ്രചരിക്കുന്നത്. സമൂഹത്തോട് എനിക്ക് വെറുപ്പാണെന്ന് മരണമൊഴിയില്‍ വേണുഗോപാലന്‍ നായര്‍ പറയുന്നു. അതിനാലാണ് പെട്രോളൊഴിച്ചത് സ്വയം തീകൊളുത്തിയത്. ബി.ജെ.പി കഴിഞ്ഞദിവസം മുതല്‍ പറയുന്ന വാദങ്ങള്‍ തള്ളിക്കളയുന്നതാണ് മരണമൊഴിയിലെ കാര്യങ്ങള്‍. മരിച്ച വേണുഗോപാലന്‍ നായരുടെ സഹോദരനും മൊഴി നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ബി.ജെ.പി സമരമോ ശബരിമലയോ മൊഴിയില്‍ പരാമര്‍ശിച്ചിട്ടില്ല. മുട്ടട സ്വദേശിയായ വേണുഗോപാലന്‍ നായര്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സി.കെ.പത്മനാഭന്‍ നിരാഹാരം കിടക്കുന്ന സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ വൈകിട്ട് നാലോടെയാണ് മരണം സ്ഥിരീകരിച്ചത്. അയ്യപ്പഭക്തരോടുള്ള സര്‍ക്കാരിന്റെ സമീപനത്തിന്റെ ഇരയാണ് വേണുഗോപാലന്‍ നായരെന്ന് ആരോപിച്ചാണ് വിഷയം ബി.ജെ.പി രാഷ്ട്രീയമായി ഏറ്റെടുത്തത്. എന്നാല്‍ ബി.ജെ.പിയുടെ ആരോപണത്തെ തള്ളിക്കളയുന്നതായിരുന്നു പൊലീസ് പുറത്തുവിട്ട വേണുഗോപാലന്‍നായരുടെ മരണമൊഴി. കുറേ നാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് സ്വയം അവസാനിപ്പിച്ചതെന്നും മജിസ്‌ട്രേറ്റിനും ഡോക്ടറിനും നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ശബരിമലയെപ്പറ്റി പരാമര്‍ശമില്ലെന്നും പൊലീസ് പറഞ്ഞു. രണ്ടാം വിവാഹവും തകര്‍ന്ന വേണുഗോപാല്‍ വീടുമായി ഒതുങ്ങിക്കഴിയുകയായിരുന്നു. ഇയാള്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്നുള്ള കാര്യം കഴിഞ്ഞദിവസം തന്നെ പുറത്തുവന്നിരുന്നു.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in