Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമാക്കി യുഡിഎഫ് സര്‍ക്കാര്

സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടി ഷീ സ്‌കൂട്ടറുകള്‍: പദ്ധതി 100 ദിനത്തില്‍ യാഥാര്‍ത്ഥ്യമാക്കി യുഡിഎഫ് സര്‍ക്കാര്

മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള ഷീ സ്‌കൂട്ടര്‍ വിതരണത്തിന്റെയും ഫിഷറീസ്, സാമൂഹ്യനീതി വകുപ്പുകളുടെ വിവിധ പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളി വനിതകള്‍ക്കുള്ള ഷീ സ്‌കൂട്ടര്‍ പദ്ധതി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയാണെന്നും 100 ദിന പരിപാടിയിലൂടെ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചടങ്ങില്‍ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. 

തീരദേശത്ത് നടപ്പിലാക്കുന്ന ഏത് വികസന പദ്ധതികളിലും ആ മേഖലയിലുള്ളവര്‍ക്ക് പ്രത്യേക തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുമെന്നും സ്ത്രീകളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭവനരഹിതരായ ഒരാള്‍ പോലും തീരദേശത്ത് ഉണ്ടാകരുത് എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിനായി ലൈഫ് മിഷനേക്കാള്‍ ഉയര്‍ന്ന തുക ലഭ്യമാക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. തീരദേശ ജനതയുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in