Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ?' ; സി.പി.എമ്മിന്‍റെയും സര്‍ക്കാരിന്‍റെയും അഴിമതിക്കും തട്ടിപ്പുകള്‍ക്കുമെതിരെ വി.ഡി സതീശന്‍ എം.എല്‍.എ

'നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ?' ; സി.പി.എമ്മിന്‍റെയും സര്‍ക്കാരിന്‍റെയും അഴിമതിക്കും തട്ടിപ്പുകള്‍ക്കുമെതിരെ വി.ഡി സതീശന്‍ എം.എല്‍.എ
സി.പി.എമ്മിന്‍റെയും പിണറായി സർക്കാരിന്‍റെ അഴിമതിയും തട്ടിപ്പുകളും അക്കമിട്ട് നിരത്തി വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രളയ ഫണ്ട് തട്ടിപ്പ്, ട്രഷറി തട്ടിപ്പ് തുടങ്ങി ലൈഫ് മിഷനില്‍ നിന്നുപോലും പാർട്ടിക്ക് വേണ്ടപ്പെട്ടവർ കോടികള്‍ കമ്മീഷന്‍ തട്ടിയതുവരെയുള്ള കാര്യങ്ങള്‍ വി.ഡി.സതീശന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടുന്നു. പിന്‍വാതില്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സികള്‍ക്കായി കൊടുക്കുന്ന കോടികളും വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അക്കമിട്ട് പറയുന്നു. ഇതൊക്കെ താങ്ങാന്‍ നമ്മുടെ കേരളത്തിന് ശേഷിയുണ്ടോ എന്ന ചോദ്യത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. വി.ഡി സതീശന്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് : 1. എൻജി ഒ സഖാവിന് പൊള്ളാച്ചിയിൽ കോഴിഫാം തുടങ്ങാനും ആർഭാട ജീവിതത്തിനും എറണാകുളത്തെ പ്രളയ ഫണ്ടിൽ നിന്നും കോടികൾ തട്ടിച്ചു. പാർട്ടിയുടെ അനുഗ്രഹാശിസുകൾ . 2. എൻ ജി ഒ സഖാവിന് ഓൺലൈൻ റമ്മി കളിക്കാൻ തിരുവനന്തപുരത്ത് ട്രഷറിയിൽ നിന്ന് തട്ടിച്ചത് 2 കോടി. 3. പാവപ്പെട്ടവന് വീട് വയ്ക്കുന്ന ലൈഫ് മിഷനിൽ നിന്ന് പാർട്ടിക്ക് വേണ്ടപ്പെട്ടവർ അടിച്ചെടുത്ത കമ്മീഷൻ ഒരു കോടി. 4. കൺസൾട്ടൻസികൾക്ക് കൊടുത്തു തുലക്കുന്ന വേറെയും കോടികൾ . 5. സ്വന്തക്കാരെയും ബന്ധുക്കളെയും പിൻവാതിലിലൂടെ സർക്കാർ ജോലിയിൽ കയറ്റാൻ ചെലവഴിക്കുന്നതും കോടികൾ. നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ? - വി.ഡി. സതീശന്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in