Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

' വി.ഡി സതീശന്‍ എന്ന ഞാന്‍'.......; നിയുക്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

' വി.ഡി സതീശന്‍ എന്ന ഞാന്‍'.......; നിയുക്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വരും തിങ്കളാഴ്ച നടക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കുന്ന പ്രത്യേക വേദിയിലാകും ചടങ്ങുകൾ നടക്കുക. ഗവർണ്ണർ രാജേന്ദ്ര ആര്‍ലേക്കര്‍
സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിൽ എല്ലാവരും ഒന്നിച്ച് അധികാരം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന് പതിനൊന്നാം ദിവസമാണ് കേരളത്തിന്റെ അമരക്കാരനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളും അണികളും ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമാണിത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും തിരഞ്ഞെടുപ്പിലെ വീറോടെയുള്ള പോരാട്ടവുമാണ് സതീശനെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിച്ചത്. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പുതിയ സർക്കാരിന്റെ നയങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും സത്യപ്രതിജ്ഞയ്ക്ക് ശേഷം കൂടുതൽ വ്യക്തത വരുമെന്ന് നിയുക്ത മുഖ്യമന്ത്രി സൂചിപ്പിച്ചു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in