Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

തീവ്രത വർധിച്ച് "വായു"; ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു

തീവ്രത വർധിച്ച് "വായു"; ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു
Vayu-Gujarat-shore ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന വായു ചുഴലിക്കാറ്റിന്‍റെ തീവ്രത വർധിച്ചു. കാറ്റ് മണിക്കൂറിൽ 165 കിലോമീറ്റർ വേഗത്തിൽ വീശുമെന്നാണ് മുന്നറിയിപ്പ്. സൗരാഷ്ട്ര, കച്ച് തീരമേഖലകളിൽനിന്ന് മാത്രം പതിനായിരത്തിലധികം പേരെ മാറ്റി പാർപ്പിച്ചു. ചുഴലിക്കാറ്റ് 60 ലക്ഷം പേരെ ബാധിക്കുമെന്നാണ് ഗുജറാത്ത് സർക്കാരിന്റെ വിലയിരുത്തൽ. പോർബന്തർ, ബഹുവ, ദിയു, വേരാവൽ തീരപ്രദേശങ്ങളിൽ വായു ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞുവീശുമെന്നാണ് പ്രവചനം. ഗുജറാത്ത് തീരത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യം നേരിടാൻ തീരത്ത് കര, നാവിക, വ്യോമ സേനകൾ നിലയുറപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ജാമ്നഗർ എന്നീ വിമാനത്താവളങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ചെറു വിമാനങ്ങളൂം ഹെലികോപ്റ്ററുകളും എത്തിച്ചു. വിജയവാഡയിൽ നിന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ 165 അംഗ യൂണിറ്റ് നിലകൊള്ളുന്നു. ടൂറിസ്റ്റുകളടക്കം തീര പ്രദേശത്തുള്ളവർ എത്രയും പെട്ടന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആവശപ്പെട്ടു. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളേജുകൾക്കും സ്‌കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Save your stories

Sign in